നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ച്ച നടത്തും. അന്വേഷണത്തിൽ സർക്കാരിനെതിരെ നടി നൽകിയ പരാതി വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയം നീട്ടാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.
കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് അതിജീവ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പരാതിയിൽ വെള്ളിയാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം. തുടരന്വേഷണത്തിൻ കൂടുതൽ സമയം നീട്ടി നൽകാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.