നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അന്വേഷണ സംഘം തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കും. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും നടി പറയുന്നു.
കേസിലെ പ്രതിയായ ദിലീപിൻ ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ട്. കേസിൻറെ അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിൻ മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ തെളിവുകൾ പുറത്തുവന്നിട്ടും ദിലീപിൻറെ അഭിഭാഷകരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടല്‍ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.