നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കാൻ മൂന്ന് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വെള്ളിയാഴ്ച ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.
വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നടിയെ സന്ദർശിച്ചിരുന്നു. നടിയുടെ ആശങ്കകൾ കണക്കിലെടുത്ത് അന്വേഷണത്തിൻ കൂടുതൽ സമയം തേടാനൊരുങ്ങുകയാണ് സർക്കാർ. ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ അന്വേഷണത്തിൻ കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിൻറെ നിലപാട്. ഓഡിയോ-വീഡിയോ തെളിവുകളിൽ ലഭിച്ച ഫോറൻസിക് പരിശോധനാ ഫലത്തിൻറെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ഇനിയും നടന്നിട്ടില്ല.
ഇതിനിടയിൽ ഉന്നതതല ഇടപെടൽ മൂലമാണ് അന്വേഷണം മന്ദഗതിയിലായതെന്ന് ആരോപണമുയർന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യം ചെയ്തില്ല. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസന്വേഷണം അവസാനിപ്പിക്കാൻ ഇയാൾ പദ്ധതിയിടുന്നതായും ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.