Spread the love

മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്ക്കൊപ്പം! വിജയിയുടെ 68-ാമത്തെ ചിത്രം ധോണി പ്രൊഡക്ഷൻസിൻ്റെ കീഴിലായിരിക്കുമെന്നും ചിത്രത്തിൽ അതിഥി വേഷത്തിൽ ധോണി എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ശരിയാണെങ്കിൽ, ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രിയപ്പെട്ട ‘തല’യുടെയും ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ‘ദളപതി’യുടെയും ഒത്തുചേരലിന് ആരാധകർ സാക്ഷ്യം വഹിക്കും.

ഔദ്യോഗിക പ്രഖ്യാപനം വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. ‘ധോണി പ്രൊഡക്ഷൻസി’ലൂടെ ബന്ധപ്പെട്ട ജോലികളുടെ പ്രാരംഭ ഘട്ടത്തിലാണ് ധോണി ഇപ്പോൾ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോഴിവളർത്തൽ, കൃഷി, ജിംനേഷ്യം, ടെക്സ്റ്റൈൽസ് ബിസിനസ് തുടങ്ങി നിരവധി സംരംഭങ്ങളിൽ ധോണി പങ്കാളിയായിരുന്നു. ഇതിനുശേഷം, അദ്ദേഹം ചലച്ചിത്ര നിർമ്മാണത്തിലും തൻറെ ഭാഗ്യം പരീക്ഷിക്കുന്നു.

By newsten