Spread the love

നാഗ്‌പൂര്‍: നാഗ്പൂർ ടി20യിൽ ആവേശകരമായ വിജയത്തോടെ ടീം ഇന്ത്യ റെക്കോർഡ് ബുക്കിൽ പ്രവേശിച്ചു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ പാകിസ്താന്‍റെ റെക്കോർഡാണ് രോഹിത് ശർമയും സംഘവും മറികടന്നത്. ഈ വർഷം നാഗ്പൂരിൽ ഇന്ത്യയുടെ 20-ാം ടി20 വിജയമാണ്. 2021ലാണ് 20 ടി20 മത്സരങ്ങൾ പാകിസ്താൻ ജയിച്ചത്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ ടീമിന്‍റെ കുതിപ്പിന് നേതൃത്വം വഹിച്ചത്.  
നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്ന് നയിച്ചു.

By newsten