ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചർ വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി.
3,655 ഇലക്ട്രിക് വാഹനങ്ങളും (ടാറ്റ നെക്സോൺ ഇവി, ടാറ്റ ടിഗോർ ഇവി) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും ടാറ്റ വിറ്റു. 47,654 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡ് 85 ശതമാനം വളർച്ച രേഖപ്പെടുത്തി.