തായ്‌വാന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ചൈന ശക്തമായ താക്കീത് നൽകി.
തായ്‌വാനെ ചൈന ആക്രമിച്ചാൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
അമേരിക്ക തീകൊണ്ട് കളിക്കുകയാണ് എന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനയ്ക്കെതിരെ യുഎസ് തായ്‌വാന്‍ കാർഡ് ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു.