Tag: World News

തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന

വാഷിങ്ടണ്‍: തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങും തമ്മിൽ നടന്ന വെർച്വൽ സംഭാഷണത്തിനിടെയാണ് ഷീ ചിന്‍പിങിന്റെ മുന്നറിയിപ്പ്. “തീകൊണ്ട് കളിക്കരുത്, അങ്ങനെ ചെയ്യുന്നവർ അതിൽ നശിക്കും,” എന്നാണ്…

സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോക്കർ അറസ്റ്റില്‍

റിയാദ്: ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി ടല സഫ്‌വാന്‍ എന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ടല സഫ്‌വാന്‍ തന്‍റെ ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് അറസ്റ്റിന് പ്രേരിപ്പിച്ചത്. “അധാർമ്മികവും ലൈംഗികവുമായ” വീഡിയോ…

യുദ്ധത്തിനിടയില്‍ ഫോട്ടോഷൂട്ട്; യുക്രൈൻ പ്രസിഡന്റിനും ഭാര്യക്കും വിമർശനം

കീവ്: വോഗ് മാഗസിന്‍റെ കവർ മുഖമായി മാറിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും, ഭാര്യ ഒലീന സെലെൻസ്കയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ധീരതയുടെ ഛായാചിത്രം(Portrait of Bravery) എന്ന അടിക്കുറിപ്പോടെ വോഗ് അതിന്‍റെ കവർ മുഖമായി ഒലേന സെലെൻസ്കയെ അവതരിപ്പിച്ചിട്ടുണ്ട്.…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും: സുചന നല്‍കി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. മുൻ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും വാഷിംഗ്ടൺ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 18 മാസത്തിന് ശേഷമാണ് ട്രംപ് വാഷിംഗ്ടണിലെത്തുന്നത്. തീവ്ര വലതുപക്ഷ…

പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം; വൻ നാശം

ഇസ്‌ലമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ അപ്പർ കൊഹിസ്ഥാൻ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ വന്‍ നാശം . കുറഞ്ഞത് 50 വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും നാശനഷ്ടങ്ങൾ…

സ്വവര്‍ഗ വിവാഹത്തിനും മറ്റ് കുടുംബാവകാശങ്ങള്‍ക്കും വാതില്‍ തുറന്ന് ക്യൂബന്‍ അസംബ്ലി

ഹവാന: ക്യൂബൻ നാഷണൽ അസംബ്ലി പുതുക്കിയ സമഗ്ര കുടുംബ നിയമത്തിന് അംഗീകാരം നൽകി. സ്വവർഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുക, കുട്ടികൾ, പ്രായമായവർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്ക് സംരക്ഷണം വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന ഒരു ബിൽ വെള്ളിയാഴ്ച ദേശീയ അസംബ്ലി പാസാക്കി.…

‘സര്‍ക്കാരിനെതിരായ വിമര്‍ശനം വേണ്ട’: പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍: ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെതിരെ വിമർശനം പാടില്ലെന്ന് ഉത്തരവിട്ട് താലിബാൻ സർക്കാർ. സർക്കാരിനെ വിമർശിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കുമെന്ന് താലിബാന്‍റെ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്. താലിബാൻ സർക്കാരിന്റെ ഭാഗമായ പണ്ഡിതൻമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ആംഗ്യത്തിലൂടെയോ വാക്കുകളിലൂടെയോ ആധികാരികതയില്ലാതെ…

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സിറിയ അവസാനിപ്പിച്ചു

ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിറിയ സമാനമായ പ്രഖ്യാപനം നടത്തിയത്. പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും…

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിക്കത്ത് നൽകി

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിവച്ചു. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം വ്യാഴാഴ്ചയാണ് ഡ്രാഘി രാജിവച്ചത്. സർക്കാർ നടത്തിയ വിശ്വാസ വോട്ടെടുപ്പ് പ്രധാന സഖ്യകക്ഷികൾ ബഹിഷ്കരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജിവച്ചത്. ഫോർസ ഇറ്റാലിയ, ലീഗ്, ജനപ്രിയ ഫൈവ് സ്റ്റാർ…

വ്‌ളാഡിമിര്‍ പുടിന്റെ ഇറാന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് യു.എസ്

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇറാൻ സന്ദർശനത്തോട് പ്രതികരിച്ച് അമേരിക്ക. പുടിന്‍റെ സന്ദർശനം ഇറാൻ റഷ്യയെ ആശ്രയിക്കുന്നതിന്‍റെ സൂചനയാണെന്നും ഇത് ഇറാനെ അപകടത്തിലാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ആണ് പ്രതികരിച്ചത്. റഷ്യ ഇന്ന്…