Tag: VIZHINJAM PROTEST

വിഴിഞ്ഞം സമരം; സമവായനീക്കങ്ങൾ ഫലവത്തായില്ല, നാളെയും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. പല ഒത്തുതീർപ്പ് നിർദ്ദേശങ്ങളും ധാരണയിൽ എത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സമരസമിതിയുടെ നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ…

സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഖേദകരം; വിഴിഞ്ഞം വിഷയത്തിൽ വിമർശനവുമായി കെസിബിസി

കൊച്ചി: വിഴിഞ്ഞം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെ.സി.ബി.സി…

വിഴിഞ്ഞം സമരം; ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സമരപ്പന്തല്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തെത്തും. സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. ദൗത്യ സംഘം സമരപ്പന്തലുകളും സന്ദർശിക്കും. വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുക, സമാധാനം പുനഃസ്ഥാപിക്കുക,…

വിഴിഞ്ഞം സമരം; ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടു. സി.പി.എം തുറമുഖത്തിന് വേണ്ടി പ്രചാരണ ജാഥ നടത്തുമ്പോഴും പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം, കേന്ദ്ര സേന വേണമെന്ന ആവശ്യത്തിൽ സംസ്ഥാന…

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. അദാനിയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട ആവശ്യമില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ ഒരു മന്ത്രിയും സമരക്കാരെ…

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്.…

ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് മന്ത്രി ആന്‍റണി രാജു പിന്മാറി

കൊച്ചി: വിഴിഞ്ഞത്ത് പ്രതിഷേധം തുടരുന്നതിനിടെ ലത്തീൻ സഭാ പരിപാടിയിൽ നിന്ന് മന്ത്രി ആന്‍റണി രാജു പിൻമാറി. കൊച്ചി ലൂർദ്സ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ നിന്നാണ് ആന്‍റണി രാജു പിൻമാറിയത്. തിരക്ക് കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് ഇന്നലെ വൈകുന്നേരമാണ് മന്ത്രി അറിയിച്ചത്. എന്നാൽ…

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ കൊണ്ടുവന്ന് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, വിഴിഞ്ഞം…

ഫാദർ തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്‍റെ വികസനത്തെയും…

വിഴിഞ്ഞം ഹിന്ദു ഐക്യവേദി മാര്‍ച്ച്; കെ പി ശശികല ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ചതിനും വഴി തടസപ്പെടുത്തി പ്രകടനം നടത്തിയതിനുമാണ് ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ കേസെടുത്തത്. ഹിന്ദു…