Tag: Vizhinjam Port Protest

വിഴിഞ്ഞം; കേന്ദ്രസേനയെ സർക്കാർ ക്ഷണിക്കില്ല, വരുന്നതിൽ എതിര്‍പ്പില്ല

തിരുവനന്തപുരം: പ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സേനയുടെ സുരക്ഷ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സേന എത്തിയാൽ സർക്കാർ എതിർക്കില്ല. കോടതിയില്‍ സമ്മതം പ്രകടിപ്പിച്ചെങ്കിലും എടുത്തുചാട്ടം അവസ്ഥ…

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച…

വിഴിഞ്ഞം സമരം; മലങ്കര, ലത്തീൻ സഭാ തലവന്മാരുമായി ചർച്ച നടത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാൻ മലങ്കര, ലത്തീൻ സഭകളുടെ മേധാവികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരും സന്നിഹിതരായിരുന്നു. അതേസമയം, വിഴിഞ്ഞത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി.…

ഫാദര്‍ ഡിക്രൂസ് വികൃത-വര്‍ഗീയ മനസ്സിന്റെ ഉടമ; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്‍റെ…

വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധമെന്ന ആരോപണം; വിമർശിച്ച് ആന്റണി രാജുവിന്റെ സഹോദരൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം മൂലമാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനും തീരദേശ ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തത് പോലെയാണ് പിണറായി…

വിഴിഞ്ഞം സംഘർഷം; ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപണം ഉന്നയിക്കുമ്പോഴാണ് ആന്‍റണി രാജു വ്യത്യസ്തമായ…

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ മേഖലയിൽ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ്…

വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപം; പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപമാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സംഘർഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഫാദര്‍ യൂജിന്‍ പെരേര ഉൾപ്പെടെയുള്ള 10 വൈദികരാണ്…

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും…

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ രണ്ട് കേസ് കൂടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. തുറമുഖ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തിയതിനും തുറമുഖം…