Tag: UAE

നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായി പോകുന്നു

ദുബായ്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നഞ്ചിയമ്മ സെപ്റ്റംബർ 25ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അഖാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ അതിഥിയായി പോകും. ഇതാദ്യമായാണ് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഒരു ഓണാഘോഷം നടക്കുന്നത്. 10,000 ത്തിലധികം…

ഷാർജയിൽ മുഹറം പ്രമാണിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് മുഹറം ദിനത്തിൽ നഗരത്തിലുടനീളമുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളെ തീരുമാനം ബാധിക്കില്ല. പിഴ ഒഴിവാക്കാൻ അവധി…

യുഎഇ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനം തുടരുന്നു

അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യു.എ.ഇ.യുടെ വടക്കൻ എമിറേറ്റിൽ വെള്ളപ്പൊക്കം ബാധിച്ച 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ഷാർജയിലെയും ഫുജൈറയിലെയും താൽക്കാലിക ഷെൽട്ടറുകളിൽ 3,897 പേരെ പാർപ്പിച്ചിട്ടുണ്ട്. അവരുടെ…

യുഎഇയില്‍ മഴ തുടർന്നേക്കാം; ;ചിലയിടങ്ങളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫുജൈറയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര കാലാവസ്ഥ (അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ) പ്രതീക്ഷിക്കുന്നുവെന്നും അതീവ ജാഗ്രത…

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റി. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആണ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏഷ്യാ കപ്പ് ശ്രീലങ്കയിൽ…

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

യു എ ഇ : യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനുള്ള കാലതാമസം, സ്ഥാപനത്തിന്‍റെ…

യുഎഇയില്‍ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

യു എ ഇ : ഗോൾഡൻ വിസ ഉൾപ്പെടെയുള്ള വിസാ ചട്ടങ്ങളിൽ ഇളവ് വന്നതോടെ യുഎഇയിൽ ആഡംബര വസതികൾക്കുള്ള ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം യുഎഇയിൽ ഏറ്റവും കൂടുതൽ വീട് വാങ്ങുന്നവർ ഇന്ത്യയിൽ നിന്നുള്ളവരാണ്. “ഒരു വീട്…

‘അജ്ഞാത കേന്ദ്ര’ത്തിലേക്ക് സൗജന്യ യാത്രയൊരുക്കി വിസ്എയര്‍

അ​ബൂ​ദാബി: അവിസ്മരണീയമായ ഒരു യാത്രാ സമ്മാനമൊരുക്കി അബുദാബി വിസ്എയർ. യു.എ.ഇ.യിലെ ഏറ്റവും ചെലവ് കുറഞ്ഞതും ടൂറിസം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നതുമായ വിസ്എയറാണ് ‘അജ്ഞാത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്’ സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഓഗസ്റ്റ് 26 ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം…

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ…