Tag: Top News

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനത്തെ വലയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി

പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാ മേഖലകളെയും പിന്നോട്ടടിക്കുകയാണ്. സാധാരണക്കാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസമോ മെച്ചപ്പെട്ട തൊഴിലോ മെഡിക്കൽ സൗകര്യങ്ങളോ…

ചൈനയിൽ അട്ടിമറിയെന്ന് അഭ്യൂഹം; ബെയ്ജിങ്ങിൽ 6000 വിമാനങ്ങൾ റദ്ദാക്കി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.…

എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കൾ വാങ്ങിയ സ്ഥലവും കണ്ടെത്താൻ അഞ്ച്…

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ കുടുങ്ങിയത്. ആളപായമില്ല. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബിആർഒ എഞ്ചിനീയർമാർ.…

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു. 3 തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം. 17ന് വൈകുന്നേരം മത്സ്യബന്ധനത്തിനു പോയ അൽ നഹീം ബോട്ടിലാണ് കപ്പൽ…

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും…

ഭാരത് ജോഡോ യാത്രയിൽ സവർക്കറുടെ ചിത്രം; ഐഎൻടിയുസി നേതാവിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നത്. വിവാദത്തെ തുടർന്ന്…

രാഹുൽ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ

നാഗ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നോ ആരംഭിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുലിന്‍റെ യാത്ര ആരംഭിച്ചത്. “ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന…

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.കോണ്‍ഗ്രസ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്ന് രാവിലെ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ…