Tag: Top News

രസതന്ത്ര നൊബേൽ മൂന്നു പേർ പങ്കിട്ടു

സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കരോലിൻ ആർ. ബെർട്ടോസി, മോർട്ടൺ മെൽഡൽ, ബാരി ഷാർപ്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ‘ക്ലിക്ക് കെമിസ്ട്രി, ബയോഓർതോജനൽ കെമിസ്ട്രി’ എന്നിവയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ബാരി…

രാജമലയില്‍ കൂട്ടിലകപ്പെട്ട കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാർ: രാജമലയിൽ കെണിയിൽ അകപ്പെട്ട കടുവയെ വനത്തിലേക്ക് തുറന്നുവിടാൻ കഴിയുന്ന ആരോഗ്യ അവസ്ഥയിലല്ലെന്ന് വനംവകുപ്പ്. കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചിട്ടുണ്ട്. കാഴ്ച വൈകല്യമാകാം വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നെയ്മക്കാട്…

കശ്മീരിൽ 4 ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ…

മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി

മൂന്നാർ: മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി. നെയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്മക്കാട് കടുവയുടെ ആക്രമണത്തിൽ 10 കന്നുകാലികളാണ് ചത്തത്. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. വന്യമൃഗ ആക്രമണം…

മ്യാൻമറിൽ നിന്ന് എല്ലാവരെയും സുരക്ഷിതമായി എത്തിക്കുമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐടി പ്രൊഫഷണലുകളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ 20 ലധികം പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച 16…

ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ…

കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക്; നേതാക്കൾ മദ്യക്കുപ്പിയും കോഴിയും വിതരണം ചെയ്തു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ദേശീയ രാഷ്ട്രീയ പ്രവേശം നേതാക്കൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. മദ്യക്കുപ്പികളും കോഴിയിറച്ചിയും ജനങ്ങൾക്ക് സമ്മാനിച്ചായിരുന്നു ആഘോഷം. മുതിർന്ന ടിആർഎസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും ചിക്കനും വിതരണം ചെയ്തത്. ഇതിന്‍റെ വീഡിയോ…

തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദം; മ്യാന്‍മറില്‍ തടങ്കലിലാക്കിയ 13 പേരെ മോചിപ്പിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.…

മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നു; അണികള്‍ നേതാക്കളെ അനുസരിക്കണമെന്നില്ലെന്ന് തരൂർ

തിരുവനന്തപുരം: മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ല. പാർട്ടിയിൽ മാറ്റത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തരൂരിനെ കെ.പി.സി.സി ഓഫീസിൽ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും എത്തിയില്ല. “ആരു…

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ…