Tag: Top-10

മിക്സഡ് സ്‌കൂള്‍; വേഗത്തില്‍ നടപ്പാക്കാനാവില്ലെന്ന് സർക്കാർ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിർത്തലാക്കാനുള്ള ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഉത്തരവ് ഹൈക്കോടതിയുടേതല്ലെന്നും ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. എല്ലാ…

ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ; ബിസിസിഐ അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയേക്കും. നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുള്ളത്. അടുത്തിടെ ആറ് ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ…

സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ, സി.പി.എം ദേശീയപതാക ഉയർത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ഭരണഘടനയോടുള്ള പ്രതിബദ്ധത…

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സൂരറൈ പോട്ര്. മികച്ച സംവിധായകൻ സച്ചി. മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ എന്നിവരെ തിരഞ്ഞെടുത്തു. അപർണ ബാലമുരളി മികച്ച നടി. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം. മികച്ച ഗായികയ്ക്കുള്ള…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ നിന്ന് എത്തിയത്. ജൂലൈ 13 മുതലാണ് പനി തുടങ്ങിയത്. ജൂലായ് 15-നാണ് ശരീരത്തിൽ…

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73 കാരനായ ദിനേശ് ഗുണവർധനെ. മുൻ ആഭ്യന്തര മന്ത്രിയും ഗോതാബയ അനുകൂലിയുമാണ് ദിനേശ്…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തി മലയാളി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍. ഗ്രൂപ്പ് എയിൽ എൽദോസ് പോൾ തന്‍റെ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ ശ്രമത്തിൽ എൽദോസ് പോൾ 16.12 മീറ്റർ ആണ്…

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. അതേസമയം, ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ കോഴിക്കോട് ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്.…

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇഡിയുടെ നിർദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിയെ ഇന്ന് മൂന്ന്…

നാളെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് നാളെ വൈകിട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച…