Tag: Top-10

സൈബർ കുറ്റകൃത്യം അന്വേഷിക്കുവാൻ ഐടി വിദ്യാർത്ഥികളെയും ഉൾപ്പെടുത്താൻ തമിഴ്നാട് പോലീസ്

തമിഴ്‌നാട് : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് പോലീസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ വിവരസാങ്കേതികവിദ്യാ വിദ്യാർത്ഥികളെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ…

ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവിൽ സപ്ലൈസ് മാനേജരായി നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ…

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ് ബാൻഡിൽ അദാനി ഗ്രൂപ്പ് സ്‌പെക്‌ട്രം വാങ്ങിയപ്പോൾ, ജിയോ…

ഇതരസംസ്ഥാനക്കാർ മലയാളത്തിൽ ‘പരീക്ഷയെഴുതി’; ലേണേഴ്സ് ടെസ്റ്റ് ഇനി ആർടി ഓഫിസിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആർടിഒ, സബ് ആർടി ഓഫീസുകളിൽ ഇനി മുതൽ ലേണേഴ്സ് പരീക്ഷയുടെ ഓൺലൈൻ എഴുത്ത് സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.…

നാല് ദിവസം കനത്ത മഴ പെയ്താൽ പ്രതിസന്ധി: മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻവർഷങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാനില്ല. മഴ വലിയ…

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും.…

കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ പൊതുപരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ…

ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് ഓർഡിനൻസ് പാസാക്കുമെന്ന് തമിഴ്നാട്

തമിഴ്‌നാട്: ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. വാതുവെപ്പും ചൂതാട്ടവും ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും അവയ്ക്കായി ചെലവഴിക്കുന്ന സമയവും പണവും പരിമിതപ്പെടുത്തി ആസക്തിയുള്ള ഗെയിമുകൾ നിയന്ത്രിക്കാനും തമിഴ്നാട് സർക്കാർ ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്.

ജെറ്റ് ഇന്ധന വില 12% കുറഞ്ഞു; വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും

മുംബൈ: എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തിൽ വിമാനയാത്രാ ചെലവ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് ജെറ്റ് ഇന്ധന വില കുറഞ്ഞത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപന പ്രകാരം ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ…

ഓണക്കാലത്ത് എസി ബസുകളുടെ നിരക്ക് 20 ശതമാനം കൂട്ടി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി നിരക്ക് വർധിപ്പിക്കും. അന്തർസംസ്ഥാന യാത്രകൾക്ക് ഫ്ലെക്സി നിരക്ക് കൊണ്ടുവരാൻ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധനവ്. എസി സർവീസുകളിൽ 20 ശതമാനം വർദ്ധനവുണ്ടാകും. എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ 15 ശതമാനമാണ് നിരക്ക് വർധിപ്പിച്ചത്. ജൂലൈ 27നാണ്…