Tag: Top-10

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്

വയനാട്: ബത്തേരി തിരഞ്ഞെടുപ്പിലെ ബിജെപി കോഴക്കേസിൽ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍റേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. കെ സുരേന്ദ്രൻ, സി കെ ജാനു,…

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം

ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ കാലയളവിൽ എയർ ഇന്ത്യ…

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

ന്യൂഡൽഹി: മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ് ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും…

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ലോകായുക്ത, സർവകലാശാലാ നിയമ…

ജനപ്രിയ കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ നടന്ന വർക്കൗട്ട് സെഷനിലാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്…

സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ

കോട്ടയം: സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് (ടിപിആർ) വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്. രണ്ട് നായ്ക്കളെ പരിശോധിക്കുകയാണെങ്കിൽ,…

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

തൃശൂർ: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 3 ഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15000 മുതല്‍ 20000 ഘനയടി വരെ വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം…

ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ലോക റെക്കോര്‍ഡിനൊപ്പമെത്തി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. 172 സിക്സറുകൾ വീതമാണ് രോഹിതും ഗുപ്റ്റിലും അടിച്ചെടുത്തത്. ഓസ്ട്രേലിയൻ…

കെ എല്‍ രാഹുല്‍ വെടിക്കെട്ട് ഫിഫ്റ്റിക്കിടെ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്തിൽ 55 റൺസാണ് അദ്ദേഹം നേടിയത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. സ്‌ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം…

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

95-ാമത് അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ‘ഛെല്ലോ ഷോ’ എന്ന ചിത്രം നേട്ടം സ്വന്തമാക്കി. വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.  കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍…