Tag: Top-10

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം\കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. അതിരാവിലെ വരെ റെയ്ഡ് തുടർന്നു. രാവിലെയും പലയിടത്തും റെയ്ഡ് തുടരുകയാണ്. സിആർപിഎഫിന്‍റെ…

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്…

സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും…

വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ചാനൽ ചർച്ചകൾ വേദിയൊരുക്കുന്നു:വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങൾക്ക് ചാനലുകൾ വേദിയൊരുക്കുന്നുവെന്ന് സുപ്രീം കോടതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. എന്നാൽ പല അവതാരകരും ഇതിന് തയ്യാറല്ല. അവതാരകർക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകൾക്ക് വ്യവസായ താൽപ്പര്യങ്ങളും ഉണ്ടാകും. എന്നാൽ വിദ്വേഷ…

സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി നെല്ലിക്കാപറമ്പ് 81-ാം നമ്പർ അങ്കണവാടി വൈഫൈ സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി മാറി. ബിഎസ്എൻഎല്ലുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത അങ്കണവാടി കൂടിയാണിത്. അങ്കണവാടി കുട്ടികൾക്ക് പുറമെ,…

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന

പ്രതിദിനം 1,612 കോടി നേടിയാണ് അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്പത്ത് ഇരട്ടിയിലധികമായാണ് വർധിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

പി എം കെയേഴ്‌സ്‌ ഫണ്ടിന്‍റെ പുതിയ ട്രസ്റ്റികളില്‍ രത്തന്‍ ടാറ്റയും

ന്യൂഡല്‍ഹി: ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റികളിൽ ഒരാളായി നാമനിർദ്ദേശം ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരാണ് മറ്റ് നോമിനികൾ. പിഎം കെയേഴ്സ്…

കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ്…

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവിൽ കാണാം; ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന…

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…