Tag: Top-10

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന രീതിയിൽ സംസാരിച്ച് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാൽ…

നിലപാട് കടുപ്പിച്ച് കേന്ദ്രം; പ്രോട്ടോൺ വിപിഎനും ഇന്ത്യ വിടുന്നു

ന്യൂ ഡൽഹി: വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുകയാണ്. എക്സ്പ്രസ്, സർഫ്ഷാർക്ക് വിപിഎൻ എന്നിവയ്ക്ക് പിന്നാലെ പ്രോട്ടോൺ വിപിഎനും ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധന പാലിക്കില്ലെന്നതാണ് രാജ്യം വിടാനുള്ള കാരണം. വെർച്വൽ – പ്രൈവറ്റ്-…

സ്വന്തമായി ആപ്പ് നിർമിച്ച് 8 വയസുള്ള മലയാളി മിടുക്കി; പ്രശംസിച്ച് ആപ്പിൾ സിഇഒ

ദുബായ്: എട്ടാം വയസ്സിൽ ദുബായിലെ ഒരു മലയാളി സ്കൂൾ വിദ്യാർത്ഥിനി ആപ്പിൾ കഴിക്കുന്ന ലാഘവത്തോടെ കഥ പറയും ആപ്പ് തയ്യാറാക്കി. ദുബായിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി ഹന മുഹമ്മദ് റഫീഖാണ് കുട്ടിക്കഥകൾ റെക്കോർഡ് ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിംഗ്…

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

ദേശീയ ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ മുന്നേറി ബംഗാളും ഗുജറാത്തും

സൂറത്ത്: 36-ാമത് ദേശീയ ഗെയിംസ് ടേബിൾ ടെന്നീസിൽ പശ്ചിമ ബംഗാളും ആതിഥേയരായ ഗുജറാത്തും ആധിപത്യം പുലർത്തി. ഏഴ് സ്വർണത്തിൽ നാലെണ്ണം ബംഗാളും മൂന്നെണ്ണം ഗുജറാത്തും നേടി. നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ബംഗാളിനുള്ളത്. മൂന്ന് സ്വർണവും…

വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു…

10,000 വാക്കുകൾ അടങ്ങിയ ഇന്ത്യൻ ആംഗ്യഭാഷാ ആപ്പ് കേന്ദ്രം പുറത്തിറക്കി

10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ഐഎസ്എൽ) നിഘണ്ടു മൊബൈൽ ആപ്ലിക്കേഷനായ സൈൻ ലേൺ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കി. സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന…

കാമുകി തേടിയെത്തി; ഭർത്താവുമായി വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്‍റെ ഭാര്യ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിത്യശ്രീ എന്ന യുവതി…

കണ്ണീരോടെ റോജര്‍ ഫെഡറര്‍ വിരമിച്ചു; അവസാന മത്സരം പരാജയം

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. അവസാന മത്സരത്തിൽ തോൽവിയോടെയാണ് അദ്ദേഹം കോർട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനൊപ്പം കളിച്ച ഫെഡറർ അവസാന മത്സരത്തിൽ കണ്ണീരോടെയാണ് മടങ്ങിയത്. ഫെഡറർ-നദാൽ സഖ്യത്തെ അമേരിക്കൻ ജോഡികളായ ഫ്രാൻസിസ് ടിയാഫോ-ജാക്ക്…

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയെന്ന് ഇഡി 

ന്യൂഡല്‍ഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 12ന് പട്നയിൽ നടന്ന റാലിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.…