Tag: Top-10

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട്…

പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള…

തെരുവ് നായ ആക്രമണങ്ങൾക്കിടെ ഇന്ന് ലോക റാബിസ് ദിനം

ഇന്ന് ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകവും എന്നാൽ തടയാൻ കഴിയുന്നതുമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ. തെരുവുനായ്ക്കളിൽ നിന്നോ വാക്സിനെടുക്കാത്ത നായ്ക്കളിൽ നിന്നോ കടിയേറ്റാണ് ഇത് സാധാരണയായി പകരുന്നത്. തലവേദന, ഉയർന്ന പനി, അമിതമായ…

പിഎഫ്ഐ ഓഫീസുകൾ ഉടൻ മരവിപ്പിക്കും; തുടര്‍ നിര്‍ദ്ദേശത്തിനായി കാത്ത് പൊലീസ്

ഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തോടെ ഇവയുടെ ഓഫീസുകൾ ഉടനെ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,…

പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞുകൊണ്ട്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം…

സിസ്റ്റർ ലൂസി കളപ്പുര കോൺവെന്‍റിൽ സത്യഗ്രഹം ആരംഭിച്ചു

സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം ആരംഭിച്ചു. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.…

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട്…

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി…

അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ജിൻപിംഗ് പൊതുവേദിയില്‍

ബീജിങ്: സൈനിക അട്ടിമറിയിൽ വീട്ടുതടങ്കലിലാണെന്ന വ്യാജ ആരോപണങ്ങൾ അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് പൊതുചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച ബീജിംഗിലെ ഒരു എക്സിബിഷൻ വേദിയിലാണ് ഷി ജിൻപിംഗ് സന്നിഹിതനായത്. കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന കൈവരിച്ച് നേട്ടങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനില്‍ ഷി ജിൻപിംഗ് പങ്കെടുത്തതായി…

ശ്രീനാഥ് ഭാസിക്ക്‌ സിനിമയിൽ താല്‍ക്കാലിക വിലക്ക്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് താല്‍ക്കാലികമായി വിലക്കി. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരെ നടപടി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞുവെന്നും എന്നാൽ നടപടി സ്വീകരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ അഭിനയിക്കുന്ന സിനിമകൾ…