Tag: Top-10

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ…

പോപ്പുലർ ഫ്രണ്ടിന്റെ ഹര്‍ത്താല്‍; തുക കെട്ടിവെച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശം മജിസ്ട്രേറ്റ് കോടതികൾക്ക് നൽകും. തുക കെട്ടിവച്ചാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര തുക…

ആർഎസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന്…

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം നല്കി സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്നും ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. ഭർത്താവിന്‍റെ പീഡനത്തിനും മെഡിക്കൽ പ്രെഗ്നൻസി ടെർമിനേഷൻ ആക്ട് ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗത്തിന്‍റെ…

കാര്യവട്ടത്ത് അത്യപൂര്‍വ നേട്ടവുമായി അശ്വിന്‍

കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ, പുരുഷൻമാരുടെ ടി20യിൽ ഒരു സ്പിന്നർ നാല് ഓവർ ക്വാട്ട പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തം…

വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി

ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎ സലാമിന്‍റെ…

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

കാര്യവട്ടം : സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി…

ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് ലാലു പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ 9നാണ് ഡൽഹിയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.…

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണിയെ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അടുത്ത അറ്റോർണി ജനറലാകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിർന്ന അഭിഭാഷകൻ മുകുൾ…