Tag: Top-10

വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന

ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ മിടുക്കാണ് അർജന്‍റീനയ്ക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ അർജന്‍റീനൻ ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും…

ജിഎസ്ടി കുരുക്കിൽ അപർണ്ണ ബാലമുരളിയും; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് കേസ്

കൊച്ചി: നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിൽ. 2017 നും 2022 നും ഇടയിൽ ഏകദേശം 91 ലക്ഷം രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് പറയുന്നു. ഇത്തരത്തിൽ 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി…

ആപ്പിളിന് ഉള്‍പ്പെടെ രാജ്യത്ത് ഒരേതരം ചാര്‍ജർ കൊണ്ടുവരാൻ നീക്കം

ന്യൂഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഒരേ തരം ചാർജർ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യൂണിഫോം ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ബിനോയ് വിശ്വത്തെ…

വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂവെന്ന വ്യവസ്ഥയെ ഹൈക്കോടതി വിമർശിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ്…

ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് ഔദ്യോഗിക തുടക്കം; ഇറാനിലെ പ്രതിഷേധത്തിന് വേദിയിൽ പിന്തുണ

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് വേണ്ടത് ഭയമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.…

എകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ; എതിർപ്പുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഏകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പിയായ കിരോദി ലാൽ മീണയാണ് ബിൽ അവതരിപ്പിച്ചത്. ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് സി.പി.എം പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. ബിൽ…

ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഇന്ത്യയിൽ ആദ്യത്തേത്

കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര…

“കൊട്ടും വരയും”; സംസ്ഥാന സ്കൂൾ കലോത്സവ പ്രചരണ പരിപാടികൾക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് മന്ത്രി പി എ…

സ്‌കൂള്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷകൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം ഭാഷാ പേപ്പർ 16ന് രാവിലെ 10 മണിക്ക് തുടങ്ങേണ്ടതായിരുന്നു. രാവിലെ 9.30 മുതൽ…

ഇലന്തൂർ നരബലിയുടെ ഇര റോസ്‌ലിയുടെ മകളുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ: ഇലന്തൂർ ഇരട്ട നരബലിയുടെ ഇരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെയാണ് (44) എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് മകനോടൊപ്പം എറണാകുളത്തെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ബിജു മാത്രമാണ്…