Tag: Tech

ട്വിറ്റർ അക്കൗണ്ടുകൾ​ ബ്ലോക്ക് ചെയ്യൽ; ഹർജിയിൽ കേന്ദ്രത്തിന്​ നോട്ടീസ്​

ബം​ഗ​ളൂ​രു: ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത 1474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും…

സൗദി അറേബ്യയുടെ ആവശ്യപ്രകാരം പരസ്യങ്ങള്‍ നീക്കം ചെയ്തതായി യൂട്യൂബ്

ജിദ്ദ: അധിക്ഷേപകരമാകുംവിധം പരസ്യ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ നിരവധി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂട്യൂബ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ മറ്റ് പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യൂട്യൂബ് അറിയിച്ചു. സൗദി അറേബ്യയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജിസിഎഎം),…

സ്‌കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. നിലവിലുള്ള എട്ട് എംബിപിഎസ് ഫൈബർ കണക്ഷനുകളേക്കാൾ പന്ത്രണ്ടര മടങ്ങ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കൈറ്റ് സിഇഒ…

ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി : വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ടെലികോം. ടെലികോം വിപണിയിൽ ബിഎസ്എൻഎല്ലിന്‍റെ സാന്നിധ്യം ഒരു മാർക്കറ്റ് ബാലൻസറായി പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലകളിൽ ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിലും ദുരന്ത നിവാരണത്തിലും ബിഎസ്എൻഎൽ നിർണായക പങ്ക് വഹിക്കുന്നു.…

ഇന്ത്യയിൽ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചു

ന്യൂഡൽഹി : രണ്ട് പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിലെ 10 നഗരങ്ങളിൽ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ സേവനം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ റോഡുകളുടെയും മറ്റ് സൈറ്റുകളുടെയും പനോരമിക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സർക്കാർ നേരത്തെ അനുവദിച്ചിരുന്നില്ല. സ്ട്രീറ്റ് വ്യൂ…

ജോലിക്ക് അപേക്ഷിച്ചത് 39 തവണ; ഒടുവിൽ മുട്ടുമടക്കി ഗൂഗിള്‍!

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിൽ ജോലി ചെയ്യുക, അതായിരുന്നു ടൈലർ കോഹന്‍റെ സ്വപ്നം. അതിനായി കോഹന്‍ ശ്രമിച്ചത് രണ്ടോ മൂന്നോ തവണയല്ല, 40 തവണയാണ്! കോഹന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് ഗൂഗിൾ. കാരണം ജൂലൈ 19ന് ഗൂഗിൾ അദ്ദേഹത്തിന് ഒരു ജോലി നൽകി. സാൻഫ്രാൻസിസ്കോ സ്വദേശിയായ…

ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന് യു എസ് സ്പേസ് കമാൻഡ് അറിയിച്ചു. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി…

ട്വിറ്റർ കേസ്; വിചാരണ ഒരാഴ്ച നീട്ടി തരണമെന്ന് മസ്‌ക്

വാഷിം​ഗ്ടൺ: ട്വിറ്റർ കേസിൽ ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് എലോണ് മസ്ക്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിൻവാങ്ങിയതിന് മസ്കിനെതിരെ കമ്പനി ഫയൽ ചെയ്ത കേസിന്‍റെ വിചാരണ ഒക്ടോബറിൽ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മസ്ക് ഒക്ടോബർ…

റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന…

2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും

റഷ്യ: 2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും. പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ പ്രതിബദ്ധതകൾ 2024ൽ അവസാനിക്കുകയാണെങ്കിൽ ബഹിരാകാശ നിലയത്തിൽ പ്രവർത്തനം തുടരില്ലെന്ന് റഷ്യയുടെ ബഹിരാകാശ പരിപാടിക്ക് നേതൃത്വം നൽകുന്ന റോസ്കോസ്മോസ് എന്ന കമ്പനിയുടെ തലവൻ അറിയിച്ചു. “തീർച്ചയായും,…