Tag: Tech

കുട്ടികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു ; ടിക് ടോക്കിന് പിഴ ചുമത്തി യു.കെ

യു.കെ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ യുകെയുടെ ഡാറ്റാ പരിരക്ഷാ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടിക് ടോക്കിന് യുകെ 27 ദശലക്ഷം പൗണ്ട് (28.91 ദശലക്ഷം ഡോളർ) പിഴ ചുമത്തിയേക്കും. ടിക് ടോക്കിനും ടിക്…

മെയ്ബ ജിഎൽഎസ് 600ന്റെ സ്വന്തമാക്കി എം.എ.യൂസഫലി

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ബെൻസിന്‍റെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ്…

ആപ്പിൾ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. “ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” ആപ്പിൾ അധികൃതർ അറിയിച്ചു. രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ ഐഫോൺ എവിടെ നിർമ്മിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ…

11 ലക്ഷത്തിന്‍റെ കാര്‍ നന്നാക്കാൻ 22 ലക്ഷം വേണമെന്ന് സര്‍വ്വീസ് സെന്‍റര്‍

11 ലക്ഷം രൂപയുടെ കേടായ കാർ നന്നാക്കാൻ ഡീലർഷിപ്പ് നൽകിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. സർവീസ് സെന്‍റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറി. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ…

കവാസാക്കിയുടെ ഡബ്ള്യൂ175 ഇന്ത്യയിലെത്തി; 1.47 ലക്ഷം രൂപ

കവാസാക്കിയുടെ റിട്രോ വിഭാഗമായ ഡബ്ല്യൂ സീരീസിലെ ഡബ്ള്യൂ175 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.47 ലക്ഷം രൂപ മുതലാണ് ഡബ്ള്യൂ175ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഡബ്ള്യൂ175. നിലവില്‍ ഡബ്ല്യൂ സീരീസിലെ ഉയര്‍ന്ന മോഡലായ W800…

സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒഴികെയുള്ള ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും ചേർന്ന് കൈറ്റ്…

കണ്ണടഞ്ഞാൽ വൈബ്രെഷൻ; ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് അവതരിപ്പിച്ച് വിദ്യാർഥികൾ

കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോകാതെയിരിക്കാൻ ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ. തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ,…

ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന

ചൈനീസ് ഗവേഷകർ ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ചു. വംശനാശത്തിൽ നിന്ന് മറ്റ് സ്പീഷീസുകളെ രക്ഷിക്കാനും ഭൂമിയുടെ ജൈവവൈവിധ്യം ഉറപ്പാക്കാനും സഹായിക്കുന്ന ഒരു നേട്ടമാണിത്. പ്രായപൂർത്തിയായ ഒരു മൃഗത്തിൽ നിന്നുള്ള ഒരു കോശം ഉപയോഗിച്ച് ഒരു സസ്തനിയെ ക്ലോൺ…

മോസില്ല ഫയർഫോക്സ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി ഇന്ത്യാ ഗവൺമെന്‍റിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ മുന്നറിയിപ്പ്. മോസില്ല ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മോസില്ല ഫയർഫോക്സിൽ നിരവധി പിഴവുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാക്കിംഗിലേക്ക്…

കേരളാ പോലീസിൻ്റെ സൈബര്‍ ഡോം ഇനി മെറ്റാവേഴ്സിലും

കൊച്ചി: ലോകത്തിലെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നേറുന്ന കേരള പോലീസിന്‍റെ സൈബർ ഡോം ഇനി മെറ്റാവെഴ്സിലൂടെയും ലഭ്യമാകും. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർനെറ്റ് സംവിധാനമാണ് മെറ്റാവെർസ്. ഇതിലൂടെ, നിങ്ങൾക്ക് ലോകത്തിലെവിടെ നിന്നും സൈബർഡോമിന്‍റെ ഓഫീസ് സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിയും. കൊക്കൂണിനോട്…