Tag: Tech

വിപണി കൈയ്യടക്കാൻ ഒപ്പോ A17 എത്തി

പുതിയ ഫോണുമായി വിപണി പിടിക്കാൻ ഒപ്പോ. ഒപ്പോ എ 17 വിപണിയിൽ അവതരിപ്പിച്ചു. മലേഷ്യയിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയത്. 50 മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിനുള്ളത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പവർ ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. മീഡിയടെക് ഹീലിയോ പി 35 (എംടി6765) എസ്ഒസി…

പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി കമ്മിറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ…

ബുക്കിംഗില്‍ സൂപ്പര്‍സ്റ്റാര്‍; പുത്തന്‍ സ്കോര്‍പിയോ വൻ ഹിറ്റ്

മഹീന്ദ്ര സ്കോർപിയോ എൻഎസ്യുവിയുടെ ഡെലിവറി രാജ്യത്തുടനീളം മഹീന്ദ്ര ആരംഭിച്ചു. 2022 ജൂണിലാണ് മഹീന്ദ്ര സ്കോർപിയോ എൻ വില പ്രഖ്യാപിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ 25,000 യൂണിറ്റുകളും എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സ്കോർപിയോ എൻ…

നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല

ബെംഗളൂരു: ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 2021ൽ 39 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു…

നവരാത്രി മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ; റെക്കോർഡ് വിൽപ്പനയുമായി മീഷോ

റെക്കോർഡ് വിൽപ്പനയുമായി മീഷോ. നവരാത്രിയോടനുബന്ധിച്ച അഞ്ച് ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓർഡറുകളാണ് മീഷോക്ക് ലഭിച്ചത്. ഇതിലൂടെ ബിസിനസിൽ 80 ശതമാനം വർദ്ധനവുണ്ടായി. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ കഴിഞ്ഞ ദിവസം…

ഡാർട്ട് പരീക്ഷണം വിജയം; പുതിയ ചുവടുവെയ്പ്പുമായി നാസ

വാഷിംങ്ടണ്‍: ബഹിരാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയകരം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാർട്ട് അല്ലെങ്കിൽ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് ചൊവ്വാഴ്ച പുലർച്ചെ 4.44 ന് വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 4.44 ന് ഡാർട്ട് ബഹിരാകാശ പേടകം ഒരു…

എലോൺ മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് നവംബറിൽ പറക്കാൻ സാധ്യത

അമേരിക്ക: തന്‍റെ കമ്പനിയുടെ ഭീമൻ സ്റ്റാർഷിപ്പ് റോക്കറ്റ് 2022 ഒക്ടോബറിൽ ആദ്യ ഓർബിറ്റൽ ഫ്ലൈറ്റ് പരീക്ഷണം പൂർത്തിയാക്കുമെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് പറഞ്ഞു. വിജയകരമാണെങ്കിൽ, ബഹിരാകാശയാത്രയിൽ വിപ്ലവം സൃഷ്ടിക്കുകയും മനുഷ്യരെ ഒരു മൾട്ടി-പ്ലാനറ്ററി സ്പീഷീസായി പരിവർത്തനം ചെയ്യുകയും ചെയ്യുക…

ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് അതിന്‍റെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി. ക്രാഫ്റ്റ് രൂപകൽപ്പന ചെയ്തത് ആറ് മാസത്തെ ദൗത്യത്തിനായിരുന്നു. എന്നാൽ, ചുവന്ന ഗ്രഹത്തിലേക്കുള്ള ‘മംഗൾയാൻ’ ദൗത്യത്തിന്‍റെ കൂടുതൽ പദ്ധതികൾ ഇതുവരെ ഉറപ്പിച്ചിട്ടില്ല. ദേശീയ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ സ്പേസ്…

പുത്തൻ കാരവാൻ വാങ്ങി മോഹൻലാൽ

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ഇവരുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. മോഹൻലാലിന്‍റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ്.  മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും…

വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു

ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ്…