Tag: Tech

വാതുവെപ്പ് പരസ്യങ്ങള്‍ നല്‍കരുത്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പ് പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. ചില ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ…

മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിലെത്തി

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 62 5 ജി, മോട്ടോ ജി 32, മോട്ടോ ജി 82 5 ജി എന്നിവ അടുത്തിടെ ഈ ശ്രേണിയിൽ അവതരിപ്പിച്ചു. ആകെ ഒരു സ്റ്റോറേജ്…

വിശാഖപട്ടണത്ത് മുൻഗണന നല്കി 5ജി പുറത്തിറക്കണമെന്ന് ബിജെപി എംപി

വിശാഖപട്ടണം: തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം കണക്കിലെടുത്ത് തുറമുഖ നഗരമായ വിശാഖപട്ടണത്ത് മുൻഗണനാ അടിസ്ഥാനത്തിൽ 5 ജി നെറ്റ് വർക്ക് സേവനങ്ങൾ ആരംഭിക്കാൻ ബിജെപി രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളായ വിജയവാഡ, രാജമഹേന്ദ്രവാരം, കാക്കിനാഡ,…

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും…

സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാന്റെ പേബൂവിന് വൈദ്യശാസ്ത്ര നൊബേൽ

സ്റ്റോക്കോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പെബുവാണ് പുരസ്കാരത്തിന് അർഹനായത്. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ…

വിദ്യുച്ഛക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യവിമാനം യുഎസ്സിൽ പറന്നുയര്‍ന്നു

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്…

ലാവാ ബ്ലേസ്‌ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

ലാവയുടെ ഏറ്റവും പുതിയ ഫോണുകൾ ലാവാ ബ്ലേസ്‌ 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്‍റെ മൂന്നാം ദിവസം റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 700…

ഹിറ്റ് മേക്കറുടെ യാത്ര ഇനി ടൊയോട്ട വെല്‍ഫയറിൽ; പുതിയ വാഹനം സ്വന്തമാക്കി ജോഷി

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര എംപിവി…

സേനയ്ക്ക് കരുത്തേകാൻ പ്രചണ്ഡ്;ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കൈമാറി പ്രതിരോധ മന്ത്രി

ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ…

അ​പ​സ്മാ​രം എളുപ്പത്തിൽ കണ്ടെത്താൻ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച് ഗ​വേ​ഷ​ക​ര്‍

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്. കാര്യക്ഷമവും വേഗത്തിലുള്ളതുമായ…