Tag: Tech

ഫോൺ പേയുടെ ആസ്ഥാനം ഇനി ഇന്ത്യ; നടപടിക്രമങ്ങൾ പൂർത്തിയാക്കി

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ വരവ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്. സിംഗപ്പൂരിൽ നിന്ന്…

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ…

സെപ്റ്റംബറിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 11% വർദ്ധനവ്

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിൽ 11 ശതമാനം ഉയർന്നു. നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച സപ്ലൈ ഉപഭോക്തൃ ഡെലിവറി വർദ്ധിപ്പിക്കാൻ ഡീലർമാരെ പ്രാപ്തരാക്കി. മൊത്ത ചില്ലറ വിൽപ്പന കഴിഞ്ഞ മാസം 14,64,001…

200എംപി ക്യാമറയിൽ ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ വിപണിയിലേക്ക്

വിപണിയിൽ അടുത്ത 200 മെഗാപിക്സൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ 200 മെഗാപിക്സൽ ക്യാമറകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഡൈമെൻസിറ്റി 920 പ്രോസസ്സറുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ 200 മെഗാപിക്സൽ ക്യാമറകളും…

അമിത് ഷായുടെ സന്ദർശനം; ജമ്മു കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജമ്മു കശ്മീരിൽ ജയിൽ ഡി.ജി.പി കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഇന്‍റർനെറ്റ്…

യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പുമായി മസ്ക്; പരിഹസിച്ച് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്‍റ് ഗീതനസ് നൗസേദ എന്നിവർ ഉൾപ്പെടെ മസ്കിനെതിരെ രംഗത്തെത്തിയിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ 4 മേഖലകളിൽ…

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെയുള്ള മോഡലുകള്‍ക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ടാറ്റ

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ…

സ്വകാര്യ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക്; ഫോർ ജിയിൽ പോലുമെത്താൻ സാധിക്കാതെ ബി.എസ്.എൻ.എൽ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം…

പ്രകൃതി ദുരന്ത സാധ്യത പ്രവചിക്കാൻ കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു

കോഴിക്കോട്: പ്രകൃതിദുരന്തങ്ങളുടെ സാധ്യത പ്രവചിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിലാണ് സംസ്ഥാനത്തെ ദുരന്തസാധ്യത പ്രവചിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന…

വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്റർ ഐടി കമ്പനികൾ മടക്കി വാങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഐടി സേവന മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കൾ. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി നിരവധിയാണ് ഇതിനുള്ള കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിലൊന്നായിരുന്നു ഐടി. എന്നാൽ മാറിയ…