Tag: Supreme court

രാജ്യത്തെ രാഷ്ട്രീയത്തെ കുറിച്ച് ചീഫ് ജസ്റ്റിസ്

ജയ്പൂര്‍: രാജ്യത്തെ രാഷ്ട്രീയ പ്രതിപക്ഷം ചുരുങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രാഷ്ട്രീയ എതിർപ്പുകൾ ഇപ്പോൾ ശത്രുതയായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഇത് ഒരിക്കലും നല്ലതല്ലെന്ന് രമണ പറഞ്ഞു. കേന്ദ്രത്തിലെ സർക്കാരും പ്രതിപക്ഷവും തമ്മിൽ ആരോഗ്യകരമായ പരസ്പര ബഹുമാനമുണ്ടായിരുന്നു.…

‘ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല’

ന്യൂഡൽഹി : വർഷങ്ങളോളം ഒരുമിച്ച് താമസിച്ച ശേഷം ബന്ധം തകരുന്ന സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടു ഇക്കാര്യം പറഞ്ഞത്. രാജസ്ഥാൻ സ്വദേശിയുടെ കേസിലാണ്…

രാവിലെ 7ന് കുട്ടികൾ സ്കൂളിൽ പോകുന്നു; നമുക്ക് 9ന് ജോലി ആരംഭിച്ചുകൂടേ? ചോദ്യവുമായി ജഡ്ജി

ന്യൂഡൽഹി: ചെറിയ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് കോടതിയിലേക്ക് വരാൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ജഡ്ജി യു ലളിത്. പതിവിലും ഒരു മണിക്കൂർ മുമ്പ് കോടതി നടപടികൾ ആരംഭിച്ചുകൊണ്ടാണ്…

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായ അക്രമം നടക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തെ…

സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപര്യ ഹർജികൾ തുടർച്ചയായി കോടതിയിൽ സമർപ്പിച്ചതിൻ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ്ക്കെതിരെ ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

“പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്നക്കാരാണോ”; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജൻസിയോട് ചോദിച്ചു. ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയിൻ എന്നയാളെ യുഎപിഎ ചുമത്തി…

കേസുകൾ റദ്ദാക്കണമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുബൈർ സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകി. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ പ്രത്യേക…

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി…

എന്‍ഐഎയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്” എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത്…

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൾസർ സുനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വർഷം…