Tag: Supreme court

ശബരിമല മേൽശാന്തി നിയമനം കേസിന്‍റെ അന്തിമവിധിക്കനുസരിച്ചെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സുപ്രീം കോടതി. എന്നാൽ ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര…

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ…

ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് നിവേദനം

ബെംഗളൂരു: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിലെ ജനങ്ങൾ ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒപ്പിട്ട നിവേദനം ചീഫ് ജസ്റ്റിസിന് കൈമാറി. അടുത്തിടെയാണ് ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11…

സുപ്രീം കോടതി ജഡ്ജിയായി 4 പേരെ ഉയര്‍ത്താന്‍ അംഗീകാരം തേടി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ അനുമതി തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വിഷയത്തിൽ കൊളീജിയം ജഡ്ജിമാർക്ക് കത്തയച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനുള്ള ശുപാർശ തയ്യാറാക്കാൻ യോഗം ചേരാത്ത സാഹചര്യത്തിലാണ്…

സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി കേരളം 

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി…

മണിച്ചന്റെ മോചനം; ഭാര്യ ഉഷ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ വിഷമദ്യ കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ ജയിൽ മോചിതനാക്കാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നോട്ടീസ്…

വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി

ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍…

താക്കറെ വിഭാഗത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി

ന്യൂ ഡൽഹി: ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പോരാട്ടത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. യഥാർത്ഥ ശിവസേന ആരാണെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഏക്നാഥ് ഷിൻഡെ ശിവസേന വിട്ട് പുതിയ സർക്കാർ രൂപീകരിച്ചിരുന്നു. ആരാണ് യഥാർത്ഥ ശിവസേന എന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങളും…

താജ്‌മഹലിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ കച്ചവടകേന്ദ്രങ്ങൾ നീക്കാൻ സുപ്രീം കോടതി നിർദേശം

ആഗ്ര: താജ്‌മഹലിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും നീക്കം ചെയ്യാൻ ആഗ്ര ഡെവലപ്മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 500 മീറ്റർ ചുറ്റളവിൽ ഭൂമി…

തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ…