Tag: Sports

യൂറോ കപ്പിന് മുമ്പ് സ്‌പെയിനിന് തിരിച്ചടി;പരിക്ക് മൂലം അലക്സിയ പുതിയസ് പുറത്ത്

സ്‌പെയിൻ : വനിതാ യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ,സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്കാണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ആറ് മാസത്തിലേറെ അലക്സിയ കളിക്കളത്തിനു പുറത്തിരിക്കേണ്ടി…

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ​ഗോകുലം കേരള

ഐ ലീഗ് സൂപ്പർക്ലബ്ബും നിലവിലെ ചാമ്പ്യൻമാരുമായ ഗോകുലം കേരളയ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവ അടുത്ത സീസണിൽ ക്ലബ്ബിനെ നയിക്കും. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നെസെയ്ക്ക് പകരക്കാരനായാണ് റിച്ചാർഡ് ഗോകുലത്തിന്‍റെ ഡഗ്ഔട്ടിൽ എത്തുന്നത്. കാമറൂണിന്‍റെ ദേശീയ…

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി

എഡ്ജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ചരിത്രമെഴുതി. ഇന്ത്യ ഉയർത്തിയ 378 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. ഇന്ത്യ ഉയർത്തിയ…

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച് ബ്രോഡ് അമ്പയറോട് പരാതിപ്പെടാൻ പോയതായിരുന്നു. ക്രീസിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട ശേഷമാണ്…

സൂപ്പർതാരം തിരിച്ചെത്തി; ആവേശസൈനിങ്ങുമായി ​ഗോകുലം

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് ​ഗോകുലം കേരളയിലേക്ക് തിരിച്ചെത്തി മലയാളി താരം അർജുൻ ജയരാജ്. മിഡ്ഫീൽഡറായ അർജുൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോകുലത്തിലേക്ക് മടങ്ങുന്നത്. ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മലപ്പുറം മഞ്ചേരി സ്വദേശിയായ അർജുൻ 2017ലാണ് ഗോകുലത്തിലൂടെ ഔദ്യോഗിക ജീവിതം…

പുരുഷ, വനിതാ കളിക്കാർക്ക് തുല്യ വേതനം നൽകാൻ ന്യൂസീലന്‍ഡ് ക്രിക്കറ്റ്

വെല്ലിങ്ടണ്‍: പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും പ്ലെയേഴ്സ് അസോസിയേഷനും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇതോടെ ന്യൂസിലൻഡിൽ ആഭ്യന്തരമായും അന്തർദേശീയമായും കളിക്കുന്ന വനിതാ കളിക്കാർക്ക് പുരുഷ താരങ്ങളുടെ അതേ ശമ്പളം…

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകരെ ഒരു കൂട്ടം ആളുകൾ വംശീയമായി അധിക്ഷേപിച്ചു. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ഭാരത് ആർമിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്‍റെ നാലാം ദിവസമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.…

ബുംറയ്ക്ക് വീണ്ടും റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ റെക്കോർഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രൗളിയെ ബൗള്‍ഡാക്കിയ ബുംറ സേന രാജ്യങ്ങളിലെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ) ടെസ്റ്റ് മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന…

ഇന്ത്യ- ഇംഗ്ലണ്ട് പോര് ആവേശാന്ത്യത്തിലേക്ക്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി അവസാനിച്ചു. ഒരു ദിവസം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 119 റൺസ് കൂടി വേണം. 378 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന്…

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വാങ്ങാം

ഖത്തര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം. ഇത്തവണ, നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിൽ ടിക്കറ്റ് നൽകും. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ടിക്കറ്റ് എടുത്തവരിൽ ആദ്യ പത്തിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഖത്തർ സമയം ഇന്ന്…