Tag: Sports

ഏകദിന പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്

ധാക്ക: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കി. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും…

ഫിഫ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഫ്രാന്‍സും ഇംഗ്ലണ്ടും, എതിരാളികൾ പോളണ്ടും സെനഗലും 

ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ് നേരിടും. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ നേരിടും.…

ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പെലെയ്ക്ക്…

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം…

ടിവിയിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ വർധനവ്

ദോഹ: ആഗോളതലത്തിൽ, ടെലിവിഷൻ ചാനലുകളിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 27ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം ഏഷ്യയിൽ ടെലിവിഷനിൽ ശരാശരി 36.37 ദശലക്ഷം ആളുകൾ കണ്ടു. ജപ്പാൻ ജർമ്മനിയെ…

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി; പാലക്കാടിന് മൂന്ന് സ്വർണം

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മൂന്ന് സ്വർണ്ണ മെഡലുകൾ നേടി. മുഹമ്മദ് മഷൂദ് (സീനിയർ), ബിജോയ് ജെ (ജൂനിയർ) എന്നിവർ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിന്‍റെ ആർ.രുദ്രയ്ക്കും…

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളുടെ ഷട്ടിൽ സേവനവും ഇതിൽ ഉൾപ്പെടുന്നുവെന്ന് ജനറൽ അതോറിറ്റി…

ബ്രസീലിനെ വീഴ്ത്തി കാമറൂൺ സിംഹങ്ങൾ; പോർച്ചുഗലിനും തോൽവി

ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്. അതേസമയം, മറ്റൊരു മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.…

വിജയ​ഗോളിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് വാഹ്ബി ഖാസ്രി

അന്താരഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് വാഹ്ബി ഖാസ്രി. 31-കാരനായ താരം കഴിഞ്ഞ ദിവസം അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരെ ടുണീഷ്യയുടെ വിജയ​ഗോൾ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുകയാണെന്ന് താരം അറിയിച്ചത്. 2013ൽ ടുണീഷ്യ ദേശീയ ടീമിനൊപ്പം ചേർന്ന ഖസ്രി ഇതിനകം 74 തവണ രാജ്യത്തെ…

ടെസ്റ്റ് കമെന്ററിക്കിടെ നെഞ്ചുവേദന; റിക്കി പോണ്ടിങ് ആശുപത്രിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിവസം മത്സരത്തിന്‍റെ വിവരണം നൽകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ…