Tag: Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണൽ ബിസിനസ് മേധാവിയുമായ എ. ഹരികൃഷ്ണൻ ആദ്യ ടിക്കറ്റ് സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി.…

പുതിയ റെക്കോഡ് സ്വന്തമാക്കി എംബാപ്പെ; ഏറ്റവും കൂടുതൽ വരുമാനമുള്ള താരം

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കളിക്കാരൻ ആരാണെന്ന ചോദ്യത്തിന്, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെയായിരുന്നു മുൻപ് മറുപടി. എന്നാൽ 2022 ൽ ഒരു പുതിയ അവകാശിയുണ്ടായിരിക്കുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള പുതിയ കരാറും വലിയ…

രണ്ട് സിക്‌സറുകൾക്കപ്പുറം രോഹിതിനെ കാത്തിരിക്കുന്നത് റെക്കോർഡ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ, നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമാകാൻ രോഹിത്തിന് വേണ്ടത് 2 സിക്‌സറുകൾ കൂടി. നിലവിൽ 171 ടി20 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 172 സിക്സറുകളുമായി ന്യൂസിലൻഡിന്റെ…

രണ്ടരക്കോടി അടയ്ക്കും; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഈ മാസം 30ന് മുഴുവൻ കുടിശ്ശികയും നൽകാമെന്ന കെസിഎയുടെ ഉറപ്പിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഈ മാസം 13നാണ് കഴക്കൂട്ടം സെക്ഷൻ ഗ്രീൻ ഫീൽഡിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി നീക്കം ചെയ്തത്. ഈ…

വീണ്ടും ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി; പെനാൽറ്റിയില്ലാതെ ഏറ്റവും കൂടുതൽ ​ഗോൾ

പാരിസ്: കരിയറിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി മറികടന്നത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.…

6 ബോളിൽ 6 സിക്‌സുകൾ; യുവരാജിന്റെ വെടിക്കെട്ടിന് ഇന്ന് 15 വയസ്

മുംബൈ: മുൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ഇന്ത്യയുടെ ഐസിസി കിരീടങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ കന്നി ടി20 ലോകകപ്പിലെ യുവരാജിന്‍റെ പ്രകടനം ആരാധകർ മറക്കില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിൽ യുവരാജ് ആറ് സിക്സറുകൾ പറത്തിയതിന് ഇന്ന് 15…

സന്തോഷവാർത്ത; ഫുട്ബോൾ ലീ​ഗിൽ ഇന്ത്യയും ജർമനിയും കൈകോർക്കുന്നു

ആരാധകരെ ആവേശഭരിതരാക്കാൻ ഇന്ത്യയും ജർമ്മനിയും ഫുട്ബോളിൽ കൈകോർക്കുന്നു. ഐഎസ്എൽ സംഘാടകരായ എഫ്എസ്‌ഡിഎല്ലും ജർമ്മനിയിലെ ഡോയിഷ് ഫുട്ബോൾ ലീ​ഗും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജർമ്മനിയിലെ ഒന്നാം ഡിവിഷൻ ബുന്ദസ്‌ലി​ഗയുടേയും രണ്ടാം ഡിവിഷനായ ബുന്ദസ്‌ലി​ഗ 2-ന്റേയും നടത്തിപ്പുകരാണ്…

തണ്ണിമത്തനാണോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍

ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ജഴ്‌സികൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. എന്നാൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ചത് പാകിസ്താനാണ്. പാകിസ്ഥാന്‍റെ പുതിയ ജഴ്‌സി തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ…

സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും

കൊൽക്കത്ത: ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

ഹോവ് (ഇംഗ്ലണ്ട്): വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിൽ 44.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 99…