Tag: Sports

ക്യാപ്റ്റന്‍ സഞ്ജു ഇന്നിറങ്ങും; ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ ഏകദിനം ഇന്ന്

ചെന്നൈ: ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുക. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പാട്ടീദാർ,…

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകളുടെ വേദി പ്രഖ്യാപിച്ചു

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ വേദി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിലും 2025 ലെ ഫൈനൽ ലോർഡ്സിലും നടക്കും. കഴിഞ്ഞ വർഷവും ഇംഗ്ലണ്ട് തന്നെയാണ് ലോക ടെസ്റ്റ്…

മോട്ടോ ജിപി റേസിന് ആദ്യമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

നോയിഡ: ഇന്ത്യ ആദ്യമായി മോട്ടോ ജിപി റേസിന് ആതിഥേയത്വം വഹിക്കുന്നു. അടുത്ത വർഷം ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ…

ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; റാഫേൽ നദാലിനൊപ്പം കളിക്കും

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച് ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ 41 കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല. നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് സ്വിങ്…

വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗംഭീര്‍

മൊഹാലി: മുന്‍ നായകന്‍ വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന് മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റും ആകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വിരാട് കോഹ്ലിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഗൗതം…

എന്റെ യാത്ര അവസാനിച്ചിട്ടില്ല:ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് റൊണാൾഡോ

ലിസ്ബണ്‍: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2024 ലെ യൂറോ കപ്പ് വരെ കളിക്കുമെന്ന് 37 കാരനായ താരം പറഞ്ഞു. “എന്‍റെ യാത്ര അവസാനിച്ചിട്ടില്ല. ക്രിസ് എന്ന് ആര്‍ത്തുവിളിക്കുന്നത് ഇനിയും ഏറെക്കാലം കേൾക്കേണ്ടി വരും. എനിക്ക്…

ഐസിസി ടി20 റാങ്കിംഗ്; മുന്നേറി സൂര്യകുമാര്‍ യാദവ്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തിന്‍റെയും ബലത്തിൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബാബർ…

208 റൺസ് നേടിയിട്ടും തോല്‍വി; ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

മൊഹാലി: മൊഹാലിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20യിൽ 208 റൺസ് സ്കോർ ചെയ്തിട്ടും ജയിക്കാനാകാത്തതിനാൽ നാണക്കേടിന്‍റെ മറ്റൊരു റെക്കോർഡും ഇന്ത്യയുടെ പേരിൽ. ടി-20യിൽ സ്വന്തം മണ്ണിൽ 200ലധികം റൺസ് നേടിയിട്ടും 2 തവണ തോൽക്കുന്ന ടീമായി ഇന്ത്യ. 2016 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ…

വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ

ന്യൂഡല്‍ഹി: 2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം; കാര്യവട്ടത്തെ പകുതി ടിക്കറ്റുകളും വിറ്റു തീർന്നു

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റുകളിൽ പകുതിയിലേറെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 13567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റഴിഞ്ഞത്. ഇതിനുപുറമെ, കേരള ക്രിക്കറ്റ് അസോസിയേഷൻ വഴി വിവിധ സ്ഥാപനങ്ങൾ…