Tag: Sports

ചരിത്രവിജയം നേടി മൊറോക്കോ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

ദോഹ: പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോയുടെ വിജയം. സ്‌പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍…

പന്തിനെ പുറത്താക്കിയതല്ല; റിലീസ് ചെയ്‌തത് സ്വന്തം അപേക്ഷയിലെന്ന് റിപ്പോർട്ട്

മിർപുർ (ബംഗ്ലദേശ്): ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നാടകീയമായി ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമെന്ന് റിപ്പോർട്ട്. പരിക്ക് കാരണവും ഫോമിൽ അല്ലാത്തതിനാലും തനിക്ക് വിശ്രമം ആവശ്യമാണെന്ന് മുഖ്യ പരിശീലകൻ…

ഇന്ത്യയുടെ പിന്മാറ്റത്തോടെ 2027 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ…

കേരള സ്‌കൂള്‍ കായികോത്സവം; കിരീടമുറപ്പിച്ച് പാലക്കാട്, തൊട്ടുപിന്നാലെ മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്‍റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. സ്കൂൾ മേളയുടെ ചരിത്രത്തിൽ വൻ കുതിപ്പോടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം (58…

ഫിഫ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ കൊറിയയെ തകർത്താണ് ബ്രസീൽ 4 ഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ വിനീഷ്യസാണ് ആദ്യ ഗോൾ…

ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്…

ലോക പ്രോ വുഷു ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്കായി സ്വർണം നേടി അനിയന്‍ മിഥുൻ

ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ…

സി.വി. അനുരാഗും എസ്.മേഘയും മീറ്റിലെ വേഗ താരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി.അനുരാഗും എസ്.മേഘയും. സീനിയർ പുരുഷൻമാരുടെ 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ അനുരാഗ് ജേതാവായി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് ഷാൻ 10.91 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ…

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂദ്

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി, തിയറി ഹെന്‌റിയുടെ റെക്കോർഡാണ്…

ഐഎസ്എൽ; ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങി, ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 17ആം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്‍റക്കോസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ വിജയിച്ച അതേ സ്റ്റാർട്ടിംഗ് ഇലവനെ…