Tag: Sports

വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന

ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ മിടുക്കാണ് അർജന്‍റീനയ്ക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ അർജന്‍റീനൻ ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും…

വീണ്ടും ഒരു ബ്രസീലിയൻ ദുരന്തം; ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യക്ക് ജയം

ഖത്തർ : ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 നായിരുന്നു ക്രൊയേഷ്യൻ ജയം. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജുറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മാർ ബ്രസീലിന് ലീഡ് നൽകിയത്. എക്സ്ട്രാ ടൈം അവസാനിക്കുന്നതിന്…

ക്യാച്ചെടുക്കുന്നതിനിടെ ശ്രീലങ്കന്‍ താരത്തിന് പരിക്ക്; നാല് പല്ലുകള്‍ നഷ്ടമായി 

കൊളംബോ: ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ശ്രീലങ്കൻ താരത്തിന് 4 പല്ലുകൾ നഷ്ടമായി. ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഫാൽക്കൺസ് ഓൾറൗണ്ടർ ചമിക കരുണരത്‌നയുടെ പല്ലുകൾ ആണ് നഷ്ടപ്പെട്ടത്. സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന…

ആരാധകരുടെ പെരുമാറ്റം അതിരുവിട്ടു; ക്രൊയേഷ്യയ്ക്ക് 43 ലക്ഷം രൂപ പിഴ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി. സെർബിയക്കാരനായ മിലൻ ബോർഗൻ കാനഡയിലേക്ക് കുടിയേറി പാർത്തതാണ്. ഇത് സൂചിപ്പിച്ച് ആരാധകർ ബോർഗനെ…

ലോകകപ്പ് തോല്‍വി; സ്‌പെയിൻ പരിശീലകസ്ഥാനമൊഴിഞ്ഞ് ലൂയിസ് എന്റിക്കെ

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്പെയിനിന്‍റെ മുഖ്യ പരിശീലകൻ ലൂയിസ് എന്റിക്കെ സ്ഥാനം രാജിവച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയാണ് സ്പെയിനിനെ തോൽപ്പിച്ചത്. സ്പെയിനിന്‍റെ അണ്ടർ 21 കോച്ച് ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകനായി ചുമതലയേറ്റേക്കും. സ്പാനിഷ് ഫുട്ബോൾ…

ഇന്ത്യ-ശ്രീലങ്ക ടി20; അവസാന ഏകദിനം തിരുവനന്തപുരത്ത്

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. …

റെക്കോർഡ് നേടി രോഹിത്; ഏകദിനത്തിൽ 500 സിക്സർ അടിക്കുന്ന ആദ്യ ഇന്ത്യൻ താരം

മിര്‍പുര്‍: ഏകദിനത്തിൽ 500 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ നായകൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ…

ഇന്ത്യക്കെതിരെ 5 റൺസ് ജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 5 റൺസ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 266 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിന്…

ബെല്‍ജിയൻ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

ബ്രസല്‍സ്: ഖത്തറിൽ നടന്ന ലോകകപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. “ഇന്ന് ജീവിതത്തിലെ ഒരു താൾ മറിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിന് നന്ദി.…

രഞ്ജി ട്രോഫി നിയന്ത്രിക്കാന്‍ ഇനി വനിതാ അമ്പയര്‍മാരും

ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ ഇനി വനിതാ അമ്പയർമാരും. ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെയാണ് ഫീൽഡ് അമ്പയർമാരായി നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ ഗായത്രി നേരത്തെ ഫോർത്ത് അംപയറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് പുരുഷൻമാരുടെ…