Tag: Sports

ജോക്കോവിച്ച്–നദാൽ പോരാട്ടം ഇന്ന്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വമ്പൻ അട്ടിമറി. നാലാം സീഡ് ഗ്രീസിൻറെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഡാനിഷ് കൗമാരതാരം ഹോൾഗർ റൂണെ വീഴ്ത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് 19 കാരനായ റൂണെ തോല്പിച്ചത്. ക്വാർട്ടർ ഫൈനലിൽ റൂണെ നോർവേയുടെ കാസ്പർ റൂഡിനെ നേരിടും.…

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നതായി റിപ്പോർട്ട്. ആറ് വർഷം നീണ്ട കരിയറിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലിവർപൂളിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നാണ്…

അടുത്ത സീസണിലും പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ

അടുത്ത സീസണിലും പി.എസ്.ജിയിൽ തുടരുമെന്ന് സൂചന നൽകി ബ്രസീലിയൻ താരം നെയ്മർ. ചാമ്പ്യൻസ് ലീഗിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തി കിരീടം നേടുകയാണ് തൻറെ ലക്ഷ്യമെന്ന് നെയ്മർ പറഞ്ഞു. നിലവിൽ പി.എസ്.ജിയിൽ കരാർ ഉണ്ടെന്നും അതിനാൽ പി.എസ്.ജിയുമായി കിരീടം നേടുകയാണ് തൻറെ…

മെൻഡിസിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻറെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഫീൽഡിംഗ് നടത്തുകയായിരുന്ന മെൻഡിസ് നെഞ്ചിൽ കൈവച്ച് മൈതാനത്ത് ഇരുന്നു. ഉടൻ എത്തിയ മെഡിക്കൽ…

എഎഫ്സി കപ്പ്; ഗോകുലത്തിന് ഇന്നു നിർണായക ദിനം

എഎഫ്സി കപ്പിൽ ഗോകുലം കേരള എഫ്സിക്ക് ഇന്ന് നിർണായക ദിനം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് വൈകിട്ട് 4.30ന് ഗോകുലം ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് ജയം അനിവര്യമാണ്. രാത്രി…

ഗോൾഡൻ ബൂട്ടിന് ഇത്തവണ 2 അവകാശികൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി 2 താരങ്ങൾ. ലിവർപൂളിൻറെ മുഹമ്മദ് സല, ടോട്ടൻഹാം ഹോട്സ്പറിൻറെ സൺ ഹ്യൂങ് മിൻ എന്നിവരാണ് ടോപ് സ്കോറർമാർ. ഇരുവരും 23 ഗോളുകൾ നേടിയിട്ടുണ്ട്.…

ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യയെ സമനിലയില്‍ തളച്ച് പാകിസ്താന്‍

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ സമനിലയിൽ പിരിഞ്ഞു. ഇന്ത്യക്കായി കാർത്തി സെൽവവും പാകിസ്ഥാനുവേണ്ടി അബ്ദുൾ റാണയും സ്കോർ ചെയ്തു. മത്സരത്തിൻറെ ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് നേടി. 20 കാരനായ കാർത്തി സെൽവമാണ് പെനാൽറ്റി…

ഡോർട്മുണ്ടിനെ മുന്നോട്ട് നയിക്കാ‌ൻ എഡിൻ ടെർസിച്

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്ട്മുണ്ട് എഡിൻ ടെർസിക്കിനെ പുതിയ പരിശീലകനായി കൊണ്ടുവന്നു. ഒരു സീസൺ മുമ്പ് ഡോർട്ട്മുണ്ടിൻറെ ഇടക്കാല പരിശീലകനായി ചുമതലയേറ്റപ്പോൾ, ടെർസിക് ക്ലബ്ബിനായി മികച്ച ഫുട്ബോൾ കളിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടുകയും…

ഹാരി മഗ്വയർ ക്യാപ്റ്റൻ ആയേക്കില്ല; സൂചന നൽകി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷം നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ അടുത്ത സീസണിലും ഹാരി മഗ്വയർ ക്യാപ്റ്റനായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ടെൻ ഹാഗ്. മഗ്വയറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുമെന്ന് സൂചന നൽകി അടുത്ത സീസൺ ഒരു വ്യത്യസ്തമായ സീസണായിരിക്കുമെന്ന്…

ഖത്തർ ലോകകപ്പ് ;പഴുതടച്ച സുരക്ഷ

നവംബറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലോകകപ്പ് സുരക്ഷയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ഷൻ കമ്മിറ്റി…