Tag: SHINZO ABE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി.…

ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്

ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിലെത്തുന്ന മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആബെ. ജൂലൈ എട്ടിന്…

ആബെയുടെ കൊലപാതകി മതനേതാവിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്

ടോക്യോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമി നേരത്തെ ഒരു മതനേതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. അമ്മയെ സാമ്പത്തിക ബാധ്യതയിലാക്കിയ മതനേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ടെറ്റ്സുയ യമഗാമി പൊലീസിനോട് പറഞ്ഞു. എന്നാൽ, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പാണോ…

ആബെയുടെ കൊലപാതക വീഡിയോ നീക്കം ചെയ്ത് ഫെയ്സ്ബുക്കും ട്വിറ്ററും

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വെള്ളിയാഴ്ച പറഞ്ഞു. ഒരു തോക്കുധാരി ആബെയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിലർ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള നിമിഷങ്ങൾ…

ആക്രമണകാരണം ആബെയോടുള്ള ‘അസംതൃപ്തി’യെന്ന് പ്രതി

ടോക്യോ: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള അതൃപ്തിയാണ് കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമി പോലീസിനോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ഒരു രാഷ്ട്രീയ പൊതുപരിപാടിക്കിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. രണ്ട് തവണ വെടിയേറ്റ…

ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം; ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (67) നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആബെയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം ആചരിക്കും. ആബെയ്ക്കൊപ്പമുള്ള…

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ നില അതീവഗുരുതരം

ടോക്യോ: ഒരു പൊതുപരിപാടിക്കിടെ വെടിയേറ്റ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരം. വെടിയേറ്റയുടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് വിവരം. നരാ പട്ടണത്തിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശിക സമയം…