Tag: Saji Cherian Constitution Remark

നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ സന്തോഷമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി സജി ചെറിയാൻ. വിധിയിൽ താൻ സന്തുഷ്ടനാണെന്നും തന്‍റെ ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെ ഭരണഘടനയെ അവഹേളിച്ചെന്നാരോപിച്ച് സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന്…

ഭരണഘടനയ്‌ക്കെതിരായ സജി ചെറിയാന്റെ പരാമർശം; തെളിവില്ല, അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

പത്തനംതിട്ട: ഭരണഘടനയ്ക്കെതിരായ മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച്…

രാജി ധാർമികത ഉയർത്തിപ്പിടിച്ച്; സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി മുൻ മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും,മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും…

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന മുൻ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ പൂർണ്ണരൂപം ബി.ജെ.പി പുറത്തുവിട്ടു. രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം…

സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോയും കോടതിയിൽ സമർപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഈ തെളിവുകൾ കോടതിയിൽ എത്തിയാൽ സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് മനസിലായതിനാൽ വീഡിയോ കോടതിക്ക്…

വി.ഡി സതീശനെതിരെ നിയമനടപടിക്ക് ആർഎസ്എസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമനടപടിയുമായി ആർഎസ്എസ്. ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി. 24 മണിക്കൂറിനകം മൊഴി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സതീശന് ആർഎസ്എസ്…

സജി ചെറിയാന്റെ രാജി ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ; കോടിയേരി

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ പരമോന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുൻ മന്ത്രി സജി ചെറിയാൻ രാജിവെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിയോടെ വിവാദങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. വീഴ്ച മനസിലാക്കിയ സജി ചെറിയാൻ ഉടൻ തന്നെ രാജി സന്നദ്ധത അറിയിച്ചു.…

‘രാജി ത്യാഗമല്ല; സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്’; വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ഒരു നിയമപരമായ ബാധ്യതയാണ്. ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.…

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെതിരെ ഇന്ന് കേസെടുത്തേക്കും

തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചതിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴാവനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട്…

രാജിക്കു പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. രാജ്യാഭിമാനം വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ…