Tag: Russia

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർദ്ധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ.   കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യ ഇന്ത്യയിൽ നിന്ന് തേയില…

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു…

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും…

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം…

നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയും വിമാനങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിമാനങ്ങൾ സംയോജിപ്പിക്കാൻ നാസയുമായി കരാർ ഒപ്പിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. “ഈ കരാർ റഷ്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്ക് അനുസൃതമാണെന്നും ഐഎസ്എസ് പ്രോഗ്രാമിന്‍റെ ചട്ടക്കൂടിനുള്ളിൽ സഹകരണത്തിന്‍റെ വികസനം പ്രോത്സാഹിപ്പിക്കുകയും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണം സുഗമമാക്കുകയും…

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്.…

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ…

ആപ്പിളിന് റഷ്യ പിഴ ചുമത്തി

മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വവര്‍ഗ ലൈംഗികത നിരോധിക്കുന്ന നിയമം വ്യാപിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: “പാരമ്പര്യേതര” ലൈംഗികത രാജ്യത്ത് നിരോധിക്കുന്ന ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യൻ നിയമനിർമ്മാതാക്കൾ. പ്രായപൂർത്തിയാകാത്തവർക്കുള്ള നിലവിലെ വിലക്ക് മുതിർന്നവർക്കും നീട്ടാൻ റഷ്യ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച് നിയമനിർമ്മാതാക്കൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുതിർന്ന നിയമസഭാംഗം പറഞ്ഞു. “ജനങ്ങളുടെ പ്രായം (ഓഫ്ലൈൻ, മീഡിയ,…