Tag: Ranil Wickremesinghe

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇനി സൗദിയിലേക്ക്?

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലും പിന്നീട് സൗദി അറേബ്യയിലും എത്തുമെന്ന് കരുതപ്പെടുന്നു. മാലിദ്വീപിൽ രജപക്സെയ്ക്കെതിരെ പ്രതിഷേധം നടക്കുന്നതായി…

“ശ്രീലങ്കന്‍ പതനത്തിന് കാരണം രാഷ്ട്രീയക്കാര്‍”: സനത് ജയസൂര്യ

ശ്രീലങ്ക: ശ്രീലങ്കയിലെ തകർച്ചയ്ക്ക് കാരണം രാഷ്ട്രീയക്കാരാണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത് ജയസൂര്യ. പ്രസിഡന്‍റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്നും ജനാധിപത്യം ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്‍റെ രാജ്യത്തിന്‍റെ തകർച്ചയ്ക്ക് രാഷ്ട്രീയക്കാരാണ് ഉത്തരവാദികൾ.…

സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കണം, എന്നാൽ രാജി വയ്ക്കാം; രാജപക്സെ

കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി വയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ഗോതാബയ രാജപക്സെ ചർച്ച…

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു; വോട്ടെടുപ്പ് 20ന്

കൊളംബോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലും ബഹുജന പ്രതിഷേധങ്ങളിലും നട്ടംതിരിയുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പാർലമെന്‍റ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഈ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പാർലമെന്‍റ് സ്പീക്കറെ അറിയിച്ചിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള…

ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാര്‍

കൊളംബോ: പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സർവ്വകക്ഷി സർക്കാർ രൂപീകരിക്കാൻ വേണ്ടിയാണ് റനിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉന്നമനത്തിനായി രാജ്യത്ത്…

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും.…