Tag: Rain

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴയുടെ അവസ്ഥ മാറുകയാണ്. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ്…

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ . പല ജില്ലകളിലും മലയോര മേഖലകളിലും ഉച്ചയോടെ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. കോഴിക്കോട് ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മണ്ണിടിച്ചിലുണ്ടായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു.…

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; മലമ്പുഴ ഡാം തുറന്നു 

പാലക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകളും 15 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.…

യമുനയിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെള്ളം…

യുപിയിൽ കനത്ത മഴയെ തുടർന്ന് 13 മരണം; സ്‌കൂളുകള്‍ അടച്ചു

ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ പത്ത് ജില്ലകളിലെയും ഗുഡ്ഗാവിലെയും സ്കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. ഡൽഹിയുടെ ചില ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും മതിൽ തകർന്നും 13 പേർ…

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ ഞായറാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്. കനത്ത…

വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128…

എറണാകുളത്ത് മഴയുടെ തീവ്രത കുറഞ്ഞു; പെരിയാർ, മൂവാറ്റുപുഴ നദികളിലെ ജലനിരപ്പ് കുറയുന്നു

എറണാകുളം: മഴയുടെ തീവ്രത കുറഞ്ഞതോടെ എറണാകുളത്ത് പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴുകയാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. ഇത് മംഗലപ്പുഴയിൽ 2.570 മീറ്ററായും കാലടിയിൽ 4.655 മീറ്ററായും കുറഞ്ഞു. മൂവാറ്റുപുഴയാറിലെ…

മഴക്കെടുതി; സിപിഐഎം പ്രവർത്തകർക്ക് സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ നിർദേശം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും മുന്നോട്ട് വരണമെന്ന നിർദേശവുമായി സിപിഐഎം. ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി സഖാക്കൾ അടിയന്തരമായി ഇടപെടണമെന്നാണ് നിർദേശം. കനത്ത മഴ മണ്ണിടിച്ചിലിനും കൃഷി നാശത്തിനും കാരണമായി. പല റോഡുകളും…