Tag: Rain kerala

‘ദുരന്തബാധിത പ്രദേശങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല’

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ.ദുരന്തബാധിത പ്രദേശങ്ങൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ ഈ സമയത്ത് ആരും അവിടം സന്ദർശിക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഗ്രതയാണ് വേണ്ടത്, ആശങ്കയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലെ…

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്. കനത്ത…

എറണാകുളത്ത് മഴയുടെ തീവ്രത കുറഞ്ഞു; പെരിയാർ, മൂവാറ്റുപുഴ നദികളിലെ ജലനിരപ്പ് കുറയുന്നു

എറണാകുളം: മഴയുടെ തീവ്രത കുറഞ്ഞതോടെ എറണാകുളത്ത് പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴുകയാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. ഇത് മംഗലപ്പുഴയിൽ 2.570 മീറ്ററായും കാലടിയിൽ 4.655 മീറ്ററായും കുറഞ്ഞു. മൂവാറ്റുപുഴയാറിലെ…

കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് മന്ത്രി വി.എന്‍.വാസവന്‍

കനത്ത മഴയിൽ കോട്ടയത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആർ.അനീഷ്, കൂട്ടിക്കല്‍ സ്വദേശി റിയാസ് എന്നിവരാണ് മരിച്ചത്. കൂട്ടിക്കൽ ചെക്ക് ഡാം പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ…

പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ പെയ്തത് 213 എംഎം മഴ

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടെ 213 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീതത്തോട് മുണ്ടൻപാറയിൽ 320 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പ, മണിമലയാർ നദികളും അപകടാവസ്ഥയിലാണ്. അച്ചൻ കോവിലാറും അപകടനിലയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 310 പേരെ…

മഴ കനക്കുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കാലടി സംസ്കൃത സർവകലാശാല നാളെ പരീക്ഷകൾ ഈ മാസം നാലിന് നടത്തും. എംജി സർവകലാശാല മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴയുടെ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മൺസൂൺ പാത വടക്കോട്ട് നീങ്ങുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴ ഇനി ഉണ്ടാകില്ലെന്നാണ്…

മഴ തുടരുമെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ഇന്ന് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും മണിക്കൂറിൽ…

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ…

മഴ കനക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 12 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…