Tag: Rain In Kerala

നീരൊഴുക്ക് വർദ്ധിച്ചു ; പെരിയാറിൽ ജലനിരപ്പ് 2 മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാറിലെ ജലനിരപ്പ് 2 മീറ്റർ ഉയർന്നു. ചെളിയുടെ അളവ് 45 എൻടിയു ആയി ഉയർന്നു. ശിവരാത്രി മണപ്പുറത്തെ കുളിക്കടവുകളും മഹാദേവക്ഷേത്രത്തിന്‍റെ മുറ്റവും വെള്ളത്തിനടിയിലായി. റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല.…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോട്…

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കൽപറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും; ജലനിരപ്പ് 45% ഉയർന്നു

സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ…

കനത്ത മഴ: വയനാട്, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്, കാസർഗോഡ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ബുധൻ വരെ കേരള-ലക്ഷദ്വീപ്-കർണാടക…

കനത്ത മഴ; കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കണ്ണൂർ: കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 6 ഇടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 6 ഇടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജാർഖണ്ഡിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ പ്രദേശമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലിൽ…

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവം; കേരളത്തില്‍ കടല്‍ക്ഷോഭവും രൂക്ഷം

കേരളത്തില്‍ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും രൂക്ഷമാണ്. കൊല്ലത്ത് അഴീക്കൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ബീച്ചുകളിൽ സന്ദർശകരെ വിലക്കിക്കൊണ്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിലെ സജീവമായ മൺസൂൺ കാറ്റാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ചേർത്തല…