Tag: Rain In Kerala

നീരൊഴുക്ക് കൂടിയെങ്കിലും ഡാമുകള്‍ തുറക്കേണ്ടതില്ല: കെഎസ്ഇബി

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെയുള്ള പ്രധാന ഡാമുകളെല്ലാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കുണ്ടള ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. സംഭരണ ശേഷിയുടെ 94 ശതമാനവും നിറഞ്ഞ ശേഷമാണ് കുണ്ടള ഡാം തുറക്കുന്നത്. മറ്റ്…

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,…

നാല് ദിവസം കനത്ത മഴ പെയ്താൽ പ്രതിസന്ധി: മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻവർഷങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാനില്ല. മഴ വലിയ…

കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടി, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ…

മലയോര മേഖലയിൽ ജാഗ്രതാ നിർദേശം ; ആളുകളെ ഉടൻ ക്യാമ്പിലേക്ക് മാറ്റണം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ മലയോര മേഖലകളിൽ താമസിക്കുന്നവരെ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും…

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; പലയിടത്തും വെള്ളം കയറുന്നു

കോട്ടയം/പത്തനംതിട്ട: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം ജംഗ്ഷനിലും വെള്ളം കയറി. പത്തനംതിട്ട കോന്നി അച്ചൻകോവിൽ കുമ്പക്കുറുട്ടി മേഖലയിലാണ്…

കേരളത്തിൽ ഓഗസ്റ്റ് 3 വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയുടെ സാന്നിധ്യമുള്ളതിനാൽ ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…

വടക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം; മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത് സജീവമായിരുന്ന മൺസൂൺ പാത്തി ഇന്ന് മുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. അതിനാൽ, ഉത്തരേന്ത്യയിൽ കനത്ത…

സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ ; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജൂലൈയിലെ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 52.18 സെന്‍റിമീറ്റർ മഴയാണ് ലഭിച്ചത്. നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര…