Tag: Rain In Kerala

കോട്ടയം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നാളെ അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,…

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന നിഗമനം സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് മേഘങ്ങളുടെ…

വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128…

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

കാസര്‍കോ‌ട്: മാലോം ചുള്ളിയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. മരുതോം-മാലോം മലയോര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് റവന്യൂ…

കനത്ത മഴ ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത

മലപ്പുറം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിന്‍റെ ഭാഗമായി അങ്ങാടിപ്പുറം, വെട്ടത്തൂർ മേഖലകളിലെ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികൾ കടലിൽ…

കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത ; 2 ദിവസം റെഡ് അലേർട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുവരെ 128 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്…

കനത്ത മഴ; വടക്കൻ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ…

ഒറ്റക്കെട്ടായി നേരിടാം; കാലവർഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള ജനതയാണ് നമ്മള്‍: പിണറായി

തിരുവനന്തപുരം: കാലവർഷക്കെടുതികളെ ധീരമായി അതിജീവിച്ച അനുഭവസമ്പത്തുള്ള ജനതയാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായത്. ആ അനുഭവങ്ങൾ അറിവുള്ളതാക്കാനും ഇപ്പോൾ ഉയർന്നുവരുന്ന ഉത്കണ്ഠകളെ അതിജീവിക്കാനും നമുക്കു കഴിയണം. “സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും…

പെരിയാറിലെ ജലനിരപ്പുയർന്നു: ആലുവ ശിവക്ഷേത്രം മുങ്ങി

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ…

ആലുവ ക്ഷേത്രം വെള്ളത്തില്‍ ; എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയിലെത്തി

കൊച്ചി: എറണാകുളത്ത് മൂവാറ്റുപുഴയിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയേക്കാൾ കൂടുതലാണെന്ന് കളക്ടർ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ആലുവ മൂന്നാർ റോഡിൽ വെള്ളം കയറി. കോതമംഗലം തങ്കളം ബൈപ്പാസും മണികണ്ഠൻ ചാലും വെള്ളത്തിൽ മുങ്ങി. ഏലൂർ…