Tag: Railway

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

‘ഓപ്പറേഷൻ എഎഎച്ച്ടിയിലൂടെ’ 183 കുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തി. ജൂലൈ മാസത്തെ കണക്കുകളാണ് ആർപിഎഫ് പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ…

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം

ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ഡൽഹിയിലെത്തിയത്. എന്നാൽ, സഹമന്ത്രിയെ…

മുതിർന്ന പൗരൻമാരുടെ ഇളവുകൾ: പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ

ദില്ലി: വിമർശനങ്ങൾക്കൊടുവിൽ മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് റെയിൽവേ. മുതിർന്ന പൗരൻമാർക്ക് ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമേ ഇളവുകൾ നൽകൂ എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മഹാമാരിക്ക് ശേഷമാണ് മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. നേരത്തെ സ്ത്രീകളുടെ പ്രായം…

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ…