Tag: Qatar

ഖത്തറില്‍ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ (22), അടിമലത്തുറ സ്വദേശി മൈക്കിൾ സെൽവദാസൻ (34) എന്നിവർ…

ഖത്തറിൽ ശക്തമായ മഴ; അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ദോഹ: ദോഹ ഉൾപ്പെടെ ഖത്തറിന്‍റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയാണ്. ഇടിമിന്നലോടു കൂടിയ മഴ മണിക്കൂറുകളോളം തുടർന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വ്യാഴാഴ്ച പുലർച്ചെ മഴ…

ഫിഫ ലോകകപ്പിൽ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിക്കാൻ മലയാളിയായ സഫീർ റഹ്‌മാൻ

ദോഹ: ഫിഫ ലോകകപ്പിലെ സാംസ്കാരിക, കമ്യൂണിറ്റി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പ്രവാസി മലയാളിയായ സഫീർ റഹ്മാനെ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തു. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ലോകകപ്പുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ഇവന്‍റുകൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യ…

ലോകകപ്പിന് വിമാനത്തിലേറി ‘മറഡോണ’യുമെത്തും

ദോ​ഹ: ഖത്തർ ലോകകപ്പിന് വിമാനത്തിലേറി ഇതിഹാസ താരം ‘ഡീഗോ മറഡോണ’യുമെത്തും. ആരാധകരെ ത്രസിപ്പിച്ച ഡീഗോ മറഡോണയുടെ ഓർമ്മകളുമായി ‘ഡീഗോ’ വിമാനം ദോഹയിൽ പറന്നിറങ്ങും. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാതെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. അ​ർ​ജ​ന്‍റീ​ന​യെ​യും ഡീ​ഗോ​യെ​യും…

ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിൽ 63% വർധന

ദോഹ: ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർദ്ധിച്ചതിനാൽ 2021-2022ൽ ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 63 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന…

ഫിഫ ലോകകപ്പ് ഒരുക്കം 95 ശതമാനം പൂർത്തിയായതായി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ തെരുവുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണ് ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ 95 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. സ്റ്റേഡിയങ്ങളിലേക്കും…

ഖത്തറിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ആദ്യത്തെ കുരങ്ങ് വസൂരി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും നോട്ടീസിൽ പറയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുകയും അവരുടെ…

ലോകകപ്പ് ലോഗോ കൈകൊണ്ട് വരച്ചു; എയര്‍ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ഖത്തര്‍: ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് പെയിന്‍റ് ചെയ്ത ബോയിംഗ് 777 വിമാനം ഫാൻബറോ ഇന്‍റർനാഷണൽ എയർ ഷോയിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യു-സ്യൂട്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഖത്തർ എയർവേയ്സിന്‍റെ ബോയിംഗ് 777 വിമാനത്തിലുള്ളത്. ലോകകപ്പ്…

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന…

സൈബർ സുരക്ഷ വർധിപ്പിക്കാൻ ‘വാണിങ്’ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് ‘വാണിങ്’ എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി…