Tag: Politics

‘സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് വരെ കരുതി’

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു സഹോദരനെ പോലെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തനിക്കെതിരെ മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനും വലിയ…

കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. വി.ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട…

ശബരീനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയായി; പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസും യൂത്ത് കോൺഗ്രസും സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കെതിരെ കൂടുതൽ ശക്തിയോടെ പോരാടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇതൊന്നും…

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന സൂചന നൽകി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…

ഇന്‍ഡിഗോയുടെ നടപടി പുനപരിശോധിക്കണം; ഇപിയെ പിന്തുണച്ച് സിപിഐഎം

തിരുവനന്തപുരം: എൽ.ഡി.എഫ് കണ്‍വീനറും മുതിർന്ന സി.പി.ഐ(എം) നേതാവുമായ ഇ.പി ജയരാജനെ വിലക്കാനുള്ള ഇൻഡിഗോ കമ്പനിയുടെ തീരുമാനത്തെ സി.പി.ഐ(എം) എതിർത്തു. ഇ.പി ജയരാജനെ വിലക്കാനുള്ള ഇൻഡിഗോ കമ്പനിയുടെ തീരുമാനം അപലപനീയമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യൂത്ത്…

ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; കേന്ദ്ര മന്ത്രിമാരെ നിയോഗിച്ച് ബിജെപി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾക്ക് പുറമേ ഇത്തവണ ആറ് സീറ്റുകൾ കൂടി അധികമായി ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഇത്തവണ നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന…

ആസാദിനെ മുന്നില്‍ നിര്‍ത്തി കശ്മീർ പിടിക്കാൻ കോൺഗ്രസ്‌

ന്യൂഡല്‍ഹി: കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്ത ജി 23 ഗ്രൂപ്പിലെ അംഗമായ ഗുലാം നബി ആസാദിന് പുതിയ ചുമതല. സ്വന്തം സംസ്ഥാനമായ ജമ്മു കശ്മീരിൽ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആസാദിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക.…

സിപിഐ നേതാവ് ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപം, തിരുത്തണം; കൊടിക്കുന്നില്‍ സുരേഷ്

ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിക്ക് മറുപടി നൽകാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന്…

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ…