Tag: Pinarayi Vijayan

മുഖ്യമന്ത്രി വി സി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ; കേസ് 22ലേക്ക് മാറ്റി

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വി.സി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയെ അറിയിച്ചു. കേസ് ഒക്ടോബർ…

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാളെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‍…

പിണറായി ബിജെപിയുടെ വിശ്വസ്ത സേവകൻ: പരിഹസിച്ച് സുധാകരൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പിയുടെ ഏറ്റവും വിശ്വസ്തനായ സേവകനെന്ന് വിളിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് ഒരു തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം ഖേദിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ…

കാര്യവട്ടം ടി20ക്ക് മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയും; പിണറായി വിജയനുമായി സംസാരിക്കും

തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്ന് ഒരുങ്ങുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടത്ത് നടക്കും. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇരു…

രാഹുലിന്റേത് രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വർഗീയതയെന്ന് പിണറായി വിജയൻ

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം. സി.പി.എം സമാഹരിച്ച പണം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ്…

എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ…

ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായ നിയമസഭാ സാമാജികൻ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എപ്പോഴും…

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ

തിരുവനന്തപുരം: 2021 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവിധായകൻ കെ.പി കുമാരന് ജെ.സി.ഡാനിയേൽ അവാർഡും ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍…

കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്റെ വാദം സെപ്റ്റംബർ 29ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ്…

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും

തിരുവനന്തപുരം: ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫും ബി.ജെ.പിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്നും ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ‘ബഹുമാന്യൻ’ ചേർന്നാലും പ്രശ്നമില്ല. ഈ ‘ബഹുമാന്യൻ’ രാഷ്ട്രീയത്തിൽ…