Tag: Pinarayi Vijayan

പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗൂഢാലോചനയുടെ പേരിൽ ചോദ്യം ചെയ്യലല്ല മാനസിക പീഡനമാണ് നടന്നതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. തെരുവിലിറങ്ങേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളോട് സത്യം പറയുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.…

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവം; ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാൻ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ അത്തരം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയ്ക്കാനാണ്…

വിമാനത്തിലെ പ്രതിഷേധം; ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. ഇ.പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടില്ലെന്ന്…

സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും; പകരം മന്ത്രിയില്ല

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രി ഉണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കും. ഹാർബർ എൻജിനീയറിങ്, ഫിഷറീസ്,…

ആഭ്യന്തര വകുപ്പിനും സിപിഐഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി കെ കെ രമ

തിരുവനന്തപുരം: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമ ആഭ്യന്തര വകുപ്പിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ രമ ആരോപിച്ചു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര…

എകെജി സെന്റര്‍ ആക്രമണം; പ്രതിയെ പിടികൂടുമെന്നുറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ആസൂത്രണം ചെയ്തവരാണ് പ്രതിയെ ഒളിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്‍ററിന്‍റെ ഒരു ഭാഗം എറിഞ്ഞ് തകർക്കുമെന്ന് പറഞ്ഞാണ് ഒരാൾ ഫേസ്ബുക്കിൽ…

പിണറായി, മക്കൾ, ഫാരിസ്; വീണ്ടും ആരോപണവുമായി പി സി ജോർജ്

കോട്ടയം: ഫാരിസ് അബൂബക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വീണ്ടും ആരോപണവുമായി പിസി ജോർജ്ജ്. ഫാരിസ് അബൂബക്കർ പിണറായിയുടെ ഉപദേഷ്ടാവാണെന്നും ഇക്കാര്യം വെളിപ്പെടുത്തുമെന്ന് അറിഞ്ഞുകൊണ്ടാണ് തനിക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയൽ ചെയ്തതെന്നും പി സി ജോർജ് പറഞ്ഞു. എന്‍റെ ആരോപണങ്ങൾക്ക് സിപിഎമ്മിന്…

എകെജി സെന്റർ ആക്രമണം; അടിയന്തര പ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ചർച്ച രണ്ട് മണിക്കൂർ നടക്കും. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് നൽകിയ…

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരുന്നു

രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണവും പിസി ജോർജ് ഉന്നയിച്ച ആരോപണങ്ങളും ചർച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിലും സർക്കാർ നിലപാട് നിർണായകമാകും. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോൾ സർക്കാരിനെ…

വിമാനയാത്രാ നിരക്ക് വർധനവ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനയാത്രാ നിരക്കിലെ വർധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ആഭ്യന്തര, അന്തർദ്ദേശീയ സേവനങ്ങൾക്ക് ഈടാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി…