Tag: Pinarayi Vijayan

“മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു”

കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ…

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം തേടി സ്പീക്കർ എം ബി രാജേഷ്. മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. മെന്‍റർ വിവാദത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശ ലംഘനത്തിൻ നോട്ടീസ്…

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍…

‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിലെ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്. വി ഡി…

പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്‍റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മന്ത്രി പി…

“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. “അന്ധമായ സിപിഎം വിരോധം…

1977ൽ പിണറായി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

തിരുവനന്തപുരം: 1977ൽ ആർഎസ്എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി കൂട്ടുചേർന്ന് എംഎൽഎ ആയ വ്യക്തിയാണ് പിണറായി. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി…

ബോംബ് സ്ഫോടനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും ആവർത്തിക്കുന്നതിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ…

‘വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു’

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ പരാമർശത്തിലൂടെ ഫെഡറൽ സംവിധാനത്തോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം വെളിച്ചത്ത് വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരമല്ല മറിച്ച് സംസ്ഥാന…

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്…